play-sharp-fill

സ്കൂള്‍, കോളജ് സിലബസില്‍ സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം; ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: ‌സ്കൂളിലും കോളജിലും സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. ഇന്റര്‍നെറ്റിന് മുൻപില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വഴികാട്ടിയാകാൻ ഒരു മാര്‍ഗനിര്‍ദേശങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കണം എന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ പഠനത്തിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണൻ നിര്‍ദേശിച്ചു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 15കാരിയുടെ ഏഴുമാസമായ ഗര്‍ഭം അലസിപ്പിക്കാൻ അനുമതി തേടി നല്‍കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചാണ് ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. കോടതി അനുമതിയോടെ […]

വ്യാജരേഖ കേസ്; കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച്‌ കോടതി; പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം

സ്വന്തം ലേഖിക മണ്ണാര്‍ക്കാട്: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാര്‍ക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം. വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരാവശ്യവും തനിക്കില്ലെന്നും പിജിയ്ക്ക് റാങ്ക് നേടിയാണ് വിജയിച്ചതെന്നുമാണ് കെ വിദ്യ കോടതിയില്‍ അറിയിച്ചത്. താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച്‌ ജാമ്യം നല്‍കണമെന്നും വിദ്യ കോടതിയോട് അപേക്ഷിച്ചു. പൊലീസ് കസ്റ്റഡിയില്‍ […]

എഐ ക്യാമറ: സര്‍ക്കാരിനെയും എംവിഡിയെയും അഭിനന്ദിക്കണം; നിരുത്സാഹപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: സംസ്ഥാനത്തെ റോഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ ഉപയോഗിക്കുന്നതിനെ അനുകൂലിച്ച്‌ കേരള ഹൈക്കോടതി. അഴിമതി ആരോപണത്തിന്റെ പേരില്‍ പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളും പ്രത്യേകമായി പരിഗണിക്കണം. റോഡുകളില്‍ എഐ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് മോട്ടോര്‍ വാഹന നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തുന്നതിന് നൂതന സംവിധാനമായാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്. എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നു പോലും വിമര്‍ശനം ഉണ്ടായിട്ടില്ല. അവരും പുതിയ […]

വ്യാജരേഖാ കേസ്: കെഎസ്‌യു നേതാവ് അന്‍സില്‍ ജലീലിന് ആശ്വാസം; ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ കോടതി; ഒരാഴ്ച്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദ്ദേശം

സ്വന്തം ലേഖിക കൊച്ചി: വ്യാജ ബിരു സര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്‌യു നേതാവ് അൻസില്‍ ജലീലിന് ഇടക്കാല മുൻകൂര്‍ ജാമ്യം. ഒരാഴ്ച്ചയ്ക്കുള്ളില്‍ അൻസില്‍ ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിര്‍ദ്ദേശം നല്‍കി. ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ച കേസ് പരിഗണിച്ച കോടതി വ്യാജ സര്‍ട്ടിഫിക്കറ്റുമായി അൻസില്‍ ജലീലനെ നേരിട്ട് ബന്ധപ്പെടുത്തുന്ന എന്താണുളളതെന്ന് ചോദിച്ചു. സര്‍ട്ടിഫിക്കറ്റ് പൊതുമധ്യത്തിലുണ്ടെന്നത് വാസ്തവമാണ്. ഏതെങ്കിലും അതോറിറ്റിക്ക് മുൻപില്‍ ഈ രേഖ […]

എ ഐ ക്യാമറ കേസ്; കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ല; പ്രതിപക്ഷത്തിന്റെ ഹര്‍ജി തള്ളിയെന്ന് മന്ത്രി ആന്റണി രാജു

സ്വന്തം ലേഖിക തിരുവനന്തപുരം: റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയെന്നും പ്രതിപക്ഷത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് കോടതിയ്ക്ക് ബോദ്ധ്യപ്പെട്ടു. അതിനാലാണ് എ ഐ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയത്. ഹര്‍ജിക്കാരുടെ ആരോപണം വിശ്വസനീയമാണെന്ന് തോന്നിയിരുന്നെങ്കില്‍ ഇടക്കാല ഉത്തരവിലൂടെ പദ്ധതി ന‌ിര്‍ത്തി വയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുമായിരുന്നു. പ്രഥമദൃഷ്ടിയാ ഹ‌ര്‍ജിയില്‍ ഇടപെടേണ്ട യാതൊന്നും […]

” ലെസ്ബിയനായി ജീവിക്കാന്‍ താത്പര്യമില്ല…..! സുമയ്യ ഷെറിനൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് അഫീഫ; യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട് കോടതി

സ്വന്തം ലേഖിക കൊച്ചി: ലെസ്ബിയൻ പങ്കാളി കൊണ്ടോട്ടി സ്വദേശി സുമയ്യ ഷെറിനുമായി ബന്ധം തുടരാൻ താല്‍പര്യമില്ലെന്ന് അഫീഫ. രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ച പെണ്‍കുട്ടിയെ കോടതി വീട്ടുകാര്‍ക്കൊപ്പം പറഞ്ഞു വിട്ടു. സുമയ്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് പി.ബി സുരേഷ്‌കുമാര്‍ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സുമയ്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് അഫീഫ കോടതിയെ അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ ബന്ധം തുടരാൻ താല്‍പര്യമില്ല. വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കുകയായിരുന്നു. അഫീഫയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പങ്കാളിയായ അഫീഫയെ മെയ് […]

വ്യാജ രേഖാ കേസ്: പതിനൊന്നാം ദിവസവും വിദ്യയെ പിടികൂടാനാകാതെ പൊലീസ്; അധ്യാപികയുടെ മൊഴിയെടുക്കും

സ്വന്തം ലേഖിക പാലക്കാട്: വ്യാജ രേഖാ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇൻറര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ചിറ്റൂര്‍ കോളേജിലെ അധ്യാപിക ഇന്ന് അഗളി പോലീസിന് മൊഴി നല്‍കും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പ് അധികൃതര്‍ ഇന്ന് അട്ടപ്പാടി കോളേജിലെത്തും. അതേസമയം, വിദ്യയുടെ മുൻ‌കൂര്‍ ജാമ്യാപേക്ഷയില്‍ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. ഒളിവില്‍ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആവശ്യമെങ്കില്‍ വിദ്യയുടെ തൃക്കരിപ്പൂരിലുള്ള വീട്ടില്‍ വീണ്ടും പരിശോധന നടത്തുവാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.

കാട്ടാക്കട കോളേജ് ആള്‍മാറാട്ടം; മുഖ്യപ്രതി വിശാഖ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

സ്വന്തം ലേഖിക തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്‌എഫ്‌ഐയുടെ ആള്‍മാറാട്ട കേസില്‍ എസ്‌എഫ്‌ഐ നേതാവായിരുന്ന വിശാഖ് ഹൈക്കോടതിയെ സമീപിച്ചു. വിശാഖിന്റെ ഹര്‍ജിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കാൻ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ഒന്നാം പ്രതിയായ മുൻ പ്രിൻസിപ്പല്‍ ഷൈജു കോടതിയെ സമീപിച്ചതോടെ അറസ്റ്റ് തടഞ്ഞിരുന്നു. കേസില്‍ പൊലീസിന്റെ മെല്ലപ്പോക്കിനിടയിലാണ് പ്രതികളുടെ നീക്കം. കേസില്‍ ഒന്നാം പ്രതിയാണ് മുൻ പ്രിൻസിപ്പല്‍ ജിജെ ഷൈജു. ഇദ്ദേഹത്തിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 15ന് കോടതി വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷൻസ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. […]

വീട്ടമ്മയുടെ പരാതി വ്യാജമെന്നു തെളിഞ്ഞു; ബലാല്‍സംഗക്കുറ്റത്തിന് ജയിലിലായ യുവാവിനെ കോടതി വെറുതെ വിട്ടു

സ്വന്തം ലേഖിക മഞ്ചേരി: വീട്ടമ്മ നല്‍കിയ വ്യാജ ബലാല്‍സംഗപരാതിയില്‍ ജയിലിലായ യുവാവിനെ കോടതി വെറുതെവിട്ടു. മലപ്പുറം എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫി(30)നാണ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മിയാണ് യുവാവിനെ വെറുതെ വിട്ടത്. 2018 ജൂലൈ ഏഴിനാണ് വൈകിട്ട് മൂന്നിന് യുവാവ് വീട്ടില്‍ കയറി പീഡിപ്പിച്ചുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. വീട്ടില്‍ അതിക്രമിച്ച് കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് […]

സ്കൂൾ വിദ്യാർത്ഥിക്ക് വൃക്ക ദാനം ചെയ്ത അധ്യാപികക്കെതിരെ അപവാദ പ്രചാരണം..! കോട്ടയത്തെ അഭിഭാഷക രാജി ചന്ദ്രന് 2വർഷം കഠിനതടവും ഒരു ലക്ഷ രൂപ പിഴയും..! പരാതി നൽകിയത് പാറമ്പുഴ സ്കൂളിലെ കായിക അധ്യാപികയായ മിനി

സ്വന്തം ലേഖകൻ കോട്ടയം : സ്കൂൾ വിദ്യാർഥിനിക്ക് വൃക്ക ദാനം ചെയ്ത അധ്യാപികയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസിൽ അഭിഭാഷകയായ മുട്ടമ്പലം സ്വദേശിനി രാജിചന്ദ്രന് 2 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നാഗമ്പടം റെഡ്ക്രോസ് ടവറിന് സമീപം അപകീർത്തികരമായ പോസ്റ്റർ പതിച്ചതിനാണ് രാജിയെ കോടതി ശിക്ഷിച്ചത്. പാറമ്പുഴ സ്കൂളിലെ കായിക അധ്യാപികയായ മാന്നാനം സ്വദേശിനി മിനി മാത്യുവാണ് രാജിക്കെതിരേ കേസ് നൽകിയത്. രാജി ചന്ദ്രൻ കുറ്റക്കാരി ആണെന്ന് തെളിഞ്ഞതോടെ ജുഡീഷ്യൽ […]