video
play-sharp-fill

നവവധുവിനെ കോട്ടയത്ത് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് ; സംസ്കാരം നടന്നു.

കോട്ടയം : നവവധുവിനെ കോട്ടയത്ത് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്കൽ ശ്രുതിമോള്‍(26) ആണ് മരിച്ചത്.സിഎ വിദ്യാര്‍ഥിനിയായിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു ശ്രുതിയുടെ വിവാഹം. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായതെന്നാണ് പോലീസ് പറയുന്നത്.വിവാഹ ശേഷം ബാംഗ്ലൂരില്‍ […]

റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായി സംസ്ഥാന ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം.62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന […]

ഗുജറാത്തിനെ എറിഞ്ഞിട്ട് ലക്നൗ ;യാഷ് താകൂർ നു 5 വിക്കറ്റ്

ലക്നൗ : ഇന്നലെ നടന്ന ഐ പി എൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ലക്നൗ നിലം പരിശാക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങിയ മത്സരം കാണികൾക്ക് തീർത്തും ആലോസരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗ മർകസ് സ്റ്റോയിനിസിന്റെ അർദ്ധ […]

കെ ബൈജു നാഥ് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ

ഡൽഹി : കെ ബൈജു നാഥ് മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ . നിലവിൽ മനുഷ്യാവകാശ കമ്മീഷന്റെ ജുഡീഷ്യൽ അംഗമാണ് ഇദ്ദേഹം. ചെയർപേഴ്സൺ ആവാനുള്ള ഗവർണറുടെ ആവശ്യം എസ് മണികുമാർ നിരസിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നിയമനം ഉണ്ടായിരിക്കുന്നത്. ചെയർപേഴ്സൺ ആകാൻ […]

അഭിഭാഷകര്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ കോടതിയെയും ഇന്ത്യന്‍ ഭരണഘടനയെയും പ്രതിഷ്ഠിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.

ഡൽഹി : തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെക്കുറിച്ചും കോടതി വിധികളെക്കുറിച്ചും അഭിഭാഷകര്‍ അഭിപ്രായപ്രകടനം നടത്തുന്ന പുതിയ പ്രവണത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഗ്പൂരില്‍ ഹൈകോടതി ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ കോടതിയുടെ സുപ്രധാന ഉദ്യോഗസ്ഥരാണെന്നും ഞങ്ങളുടെ […]

പ്രളയകാലത്തെ ഹീറോ ജൈസൽ ഇപ്പോൾ സീറോ ആയി മാറിയിരിക്കുന്നു.

മലപ്പുറം : പ്രളയ കാലത്തെ ഹീറോയായി മാറിയ ജൈസലിനെ ഓര്‍മ്മയില്ലേ. 2019ലെ പ്രളയകാലത്തല്ല, 2018ലെ പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ കയ്യടി നേടിയത്. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളോടൊപ്പം രക്ഷാപ്രവര്‍ത്തനം […]

ഉപ്പ് സത്യാഗ്രഹത്തിന് ഇന്ന് 94 വയസ്സ്

ഡൽഹി : ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഇന്ത്യൻ നാഷണൽ […]

സഞ്ജുവിന്റെ ടീം ഇന്ന് ബംഗളൂരുവിനെതിരെ കളിക്കാൻ ഇറങ്ങുന്നത് പുതിയ പിങ്ക് ജേഴ്സിയിൽ

ജയ്‌പൂർ : സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ് ശനിയാഴ്ച രാത്രി ജയ്പൂരിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങുക പുതിയ പിങ്ക് ജേഴ്സിയില്‍. റോയല്സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്സിയണിഞ്ഞാണ് ഇറങ്ങുക. രാജ്യത്തെ വനിതകള്ക്കുള്ള സമര്പ്പണമായാണ് ‘പിങ്ക് പ്രോമിസ്’ മത്സരത്തില്‍ […]

ആശങ്കയില്ല ; രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് വടകരയിലുള്ളതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍.

വടകര: രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് വടകരയിലുള്ളതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍. വടകരയില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.കെ കെ ശൈലജയേക്കാള്‍ വലിയ ബ്രാന്‍ഡിനെ പാലക്കാട് പരാജയപ്പെടുത്തിയാണ് താന്‍ വടകരയില്‍ പോരിനിറങ്ങുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. മുസ്‌ലീംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തുന്നതില്‍ ബിജെപിക്ക് മാത്രമല്ല […]

ദക്ഷിണേന്ത്യയിലാകെത്തന്നെ കണ്ടെയിനർ നീക്കത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാർപാടം കണ്ടെയിനർ ടെർമിനല്‍.

എറണാകുളം : ചെന്നൈ ഉള്‍പ്പെടെയുള്ള 10 പ്രമുഖ ടെർമിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. കേരളം വ്യാവസായിക രംഗത്തും ലോജിസ്റ്റിക്സ് രംഗത്തും കൈവരിക്കുന്ന വളർച്ച കൂടി ബോധ്യപ്പെടുത്തുകയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളിലേക്കും […]