
കൊല്ലം: കൊല്ലത്ത് വൻ മദ്യവേട്ട. ഗോവൻ മദ്യവുമായി യുവാവ് പിടിയിൽ.വിവിധ ജില്ലകളിൽ വില്പന നടത്താൻ ഗോവയിൽ നിന്നും കടത്തിക്കൊണ്ട് വന്ന അന്യസംസ്ഥാന മദ്യവുമായി
കൊല്ലം വടക്കേവിള അയത്തിൽ പട്ടത്താനം സ്വദേശി ജിജോ (41)യാണ് കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ ലതീഷ് എസിൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കാരോട്ട് മുക്കിന് പടിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തിക്കൊണ്ട് വന്ന 58 കുപ്പിമദ്യം പിടിച്ചെടുത്തത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

43.5 ലിറ്റർ ഗോവൻ മദ്യമാണ് ഉണ്ടായിരുന്നത്. ഗോവയിൽ നിന്നും കടത്തിക്കൊണ്ട് വരുന്ന മദ്യം കൂടിയ വിലയ്ക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി.







