Spread the love

റിയാദ് : വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. റിയാദില്‍ 20 വർഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലില്‍ അസീം സിദ്ദീഖ് (48) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.

video
play-sharp-fill

അടുത്തകാലം വരെ റിയാദില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. കുടുംബം ഇപ്പോള്‍ നാട്ടിലാണ്. അസീം രണ്ട് മാസം മുമ്ബാണ് നാട്ടില്‍ വന്ന് പോയത്. വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: മുമ്മി. മക്കള്‍: അയിഷ, ആലിയ, ആമിന, ആദില്‍, അബ്രാർ. പിതാവ്: സിദ്ധീഖ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നാട്ടിലെത്തിച്ച്‌ കോട്ടയം സംക്രാന്തിയിലുള്ള ജുമാ മസ്ജിദ് ഖഖർസ്ഥാനില്‍ ഖബറടക്കും.