play-sharp-fill

സ്വർണവില വീണ്ടും കുറഞ്ഞു; രണ്ടാഴ്ചക്കിടെ ഇടിഞ്ഞത് ആയിരം രൂപ

സ്വന്തം ലേഖകൻ കോട്ടയം: സ്വർണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 4485 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 16ന് 36,920 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയതിന് ശേഷമാണ് സ്വർണവില താഴാൻ തുടങ്ങിയത്. രണ്ടാഴ്ചക്കിടെ 1040 രൂപയാണ് കുറഞ്ഞത്. ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ് ; അഭിമുഖം 29-ന് രാവിലെ 11 മണിക്ക്

കൊല്ലം : കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. 29-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഡിസംബര്‍ 31 വരെയായിരിക്കും നിയമനം. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ, പി.ജി.ഡി.സി.എ തത്തുല്യമായ 6 മാസം ദൈര്‍ഘ്യമുള്ള അംഗീകൃത കമ്പ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി കോഴ്‌സുമാണ് യോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം. പ്രായം 18-40 വയസ്സ്. പ്രതിമാസം 13,500 രൂപയാണ് വേതനം. ഉദ്യോഗാര്‍ഥികള്‍ […]

സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍; വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെയും വില്ലേജ് റിസോഴ്‌സപേഴ്‌സണ്‍മാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ല്‍ ലഭ്യമാണ്. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10 നകം സി.ഡബ്ല്യൂ.സി ബില്‍ഡിംഗ്‌സ്, 2-ാം നില, എല്‍.എം.എസ്.കോമ്ബൗണ്ട്, പാളയം, വികാസ് ഭവന്‍ (പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-2724696.

തിരുവനന്തപുരത്ത് ലൈബ്രറി അസിസ്റ്റന്റ് ദിവസവേതന നിയമനം

സ്വന്തം ലേഖകൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ ഡിസംബര്‍ ആറിന് രാവിലെ 11ന് ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ (1 നം.) ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് www.img.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍

സ്വന്തം ലേഖകൻ മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. ഏകദേശം 3,70,000/ ത്തിനും 4,00,000/ രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 28 .കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.

ജോലി ഒഴിവുകൾ ; കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവുകൾ; നവംബര്‍ 27ന് അഭിമുഖം

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി നവംബര്‍ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യന്‍ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക. ലാബ് ടെക്നിഷ്യന്‍മാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എല്‍.ടി, ബി.എസ്സി എം.എല്‍.റ്റി, എം.എസ്.സി എം.എല്‍.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ആര്‍.ടി.പി.സി.ആര്‍. ലാബില്‍ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ലാബ് […]

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ വില

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ താഴ്ന്ന് വില 36,040ല്‍ എത്തി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4475. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. 120 രൂപയാണ് ഇന്നലെ കൂടിയത്.

സ്വര്‍ണവില ഉയര്‍ന്നു; പത്തുദിവസത്തെ ഇടിവിന് ശേഷം വര്‍ധനവ്

സ്വന്തം ലേഖകൻ കോട്ടയം: തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ

സ്വന്തം ലേഖകൻ കോട്ടയം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60% വരെ വിലക്കുറവുമായി സൂപ്പർ ഫ്രൈ ഡേ സെയിൽ. മികച്ച വിലക്കുറവുകൾക്കൊപ്പം നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ടാറ്റ ആൾട്രോസ് സ്വന്തമാക്കാനുളള സുവർണ്ണാവസരം ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓരോ ദിവസവും നറുക്കെടുപ്പിലൂടെ സ്മാർട്ട് ടിവി, സ്മാർട്ട്ഫോൺ, റഫ്രിജറേറ്റർ, വാഷിങ്ങ് മെഷീൻ, എസി, മിക്സർ ഗ്രൈൻഡർ തുടങ്ങി ആകർഷകമായ ഒട്ടനവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 50% വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും, 60% വരെ വിലക്കുറവിൽ ആക്സസറികൾ, 45% വരെ വിലക്കുറവിൽ എൽഇഡി ടിവികൾ, […]

പുതു പുത്തൻ ഡിജിറ്റൽ ഡിസൈനർ ടൈലുകളുടെ വിപുലമായ ശേഖരവും 30% ഡിസ്‌കൗണ്ടും; തവണ വ്യവസ്ഥയിൽ ടൈൽസും ഗ്രാനൈറ്റും വാങ്ങാൻ സൗകര്യമൊരുക്കി എ.ആർ.കെ സെറാമിക്‌സ് &; ഗ്രാനൈറ്റ്‌സ്

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം എസ് എച്ച് മൗണ്ടിലുള്ള എ ആർ കെ ഷോപ്പിൽ ഡിജിറ്റൽ സെറാമിക്‌സ് ടൈൽസ്,വെട്രി ഫൈഡ് ടൈൽസ്, ക്ലാഡിങ്ങ് ടൈൽസ്,ബാത്‌റൂം ടൈല്‍സ്, എക്സ്റ്റീരിയർ ടൈൽസ് എന്നിവയുടെ വിത്യസ്തമായ മോഡലുകൾ മിതമായ നിരക്കിൽ ലഭ്യമാണ്. 10 മുതൽ 30 % വരെ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളുമുണ്ട്. കൂടാതെ തവണ വ്യവസ്ഥയിൽ ടൈൽസുകളും ഗ്രാനൈറ്റുകളും സ്വന്തമാക്കാനുള്ള സൗകര്യവുമുണ്ട്. ഇത് വീടുപണിയുടെ അവസാന ഘട്ടത്തിലുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സഹായകമാകും ആകർഷകമായ വില കുറവും , മറ്റു ഷോപ്പുകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഡിസൈൻ കളക്ഷൻസുകളും, […]