പത്താം ക്ലാസ്സ്‌ പാസ്സായവർക്ക് ഇന്ത്യന്‍ നേവിയില്‍ അവസരം; ശമ്പളം 40000 രൂപ മുതല്‍, വിശദ വിവരങ്ങള്‍ ഇങ്ങനെ..

പത്താം ക്ലാസ്സ്‌ പാസ്സായവർക്ക് ഇന്ത്യന്‍ നേവിയില്‍ അവസരം; ശമ്പളം 40000 രൂപ മുതല്‍, വിശദ വിവരങ്ങള്‍ ഇങ്ങനെ..

Spread the love

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേന അഗ്നിപഥ് സ്‌കീമിന് കീഴിലുള്ള 2022 ഡിസംബര്‍ ബാച്ചിലേക്ക് അഗ്നിവീര്‍ (സെയിലര്‍ ഫോര്‍ മെട്രിക് റിക്രൂട്ട്) റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.

വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള 40 തസ്തികകള്‍ ഉള്‍പ്പെടെ ആകെ 200 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 30-ന് മുമ്ബ് എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. നാല് വര്‍ഷത്തേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സേവനത്തിന്റെ അവസാന വര്‍ഷം ഒരു സേവാ നിധി പാക്കേജ് നല്‍കും.

ഇന്ത്യന്‍ നേവി റിക്രൂട്ട്മെന്റ് 2022: സെലക്ഷന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോര്‍ട്ട്ലിസ്റ്റിംഗ്, എഴുത്ത് പരീക്ഷ (നവംബര്‍ 2022), ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് (PFT), മെഡിക്കല്‍ പരീക്ഷകളിലെ ഫിറ്റ്നസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് സെലക്ഷന്‍ നടക്കുക. വിശദമായ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് joinindiannavy.org വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ഇന്ത്യന്‍ നേവി റിക്രൂട്ട്മെന്റ് 2022: യോഗ്യത (Eligibility)

വിദ്യാഭ്യാസം: ഉദ്യോഗാര്‍ത്ഥി ഇന്ത്യാ ഗവണ്‍മെന്റ് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നോ പത്താം (മെട്രിക്കുലേഷന്‍) ക്ലാസ് പരീക്ഷ പാസായിരിക്കണം.

പ്രായപരിധി: അപേക്ഷകര്‍ 1999 ഡിസംബര്‍ 1നും 2000 മെയ് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം.

ഇന്ത്യന്‍ നേവി റിക്രൂട്ട്മെന്റ് 2022: എങ്ങനെ അപേക്ഷിക്കാം? (How to apply)

ഘട്ടം 1. joinindiannavy.org എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.

ഘട്ടം 2. നിങ്ങള്‍ മുമ്ബ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ലോഗിന്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. നല്‍കിയ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുക. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ഫോമില്‍ ഒരു മാറ്റവും വരുത്താന്‍ ഇന്ത്യന്‍ നാവികസേന അനുവദിക്കില്ല.

ഘട്ടം 3. ഡോക്യുമെന്റുകളും ഫോട്ടോയും അപ്ലോഡ് ചെയ്യുക.

ഘട്ടം 4. അപേക്ഷാ ഫീസ് അടച്ച്‌ ഫോം സമര്‍പ്പിക്കുക.

ഘട്ടം 5. ഭാവി ഉപയോഗത്തിനായി ഫോം സേവ് ചെയ്യുക.

ഘട്ടം 6. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ അപേക്ഷ റദ്ദാക്കുന്നതാണ്

ഇന്ത്യന്‍ നേവിയിലെ അഗ്നിവീര്‍ എസ്‌എസ്‌ആര്‍ റിക്രൂട്ട്‌മെന്റില്‍ 2,800 തസ്തികകളിലേക്ക് 3 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. തുടര്‍ന്ന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 22 ല്‍ നിന്ന് ജൂലൈ 24 ലേക്ക് മാറ്റിയിരുന്നു.

ഇന്ത്യന്‍ നേവി റിക്രൂട്ട്മെന്റ് 2022: ശമ്പളം

അഗ്നിപഥ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷം പ്രതിമാസം 30,000 രൂപയും രണ്ടാം വര്‍ഷം 33,000 രൂപയും മൂന്നാം വര്‍ഷം 36,500 രൂപയും നാലാം വര്‍ഷം പ്രതിമാസം 40,000 രൂപയും ശമ്പളം ലഭിക്കും.

നാലു വര്‍ഷത്തിനു ശേഷം സേനയില്‍ നിന്ന് പിരിയുമ്ബോള്‍ 11 മുതല്‍ 12 ലക്ഷം രൂപയുടെ പാക്കേജാണ് ഇവര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാകില്ല.