നടി മഞ്ജു വാര്യർ അടക്കമുള്ളവർ ഹിമാചൽപ്രദേശത്തിൽ കുടുങ്ങിക്കിടക്കുന്നു: ചുറ്റും പ്രളയജലം
ഷിംല: ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനിൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഹിമാചലിലെ ഛത്രുവിൽ എത്തിയത്. എന്നാൽ മഴയെ തുടർന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഞ്ജു സുരക്ഷിത സ്ഥാനത്താണെന്നും സാറ്റലൈറ്റ് ഫോണിലൂടെ തന്നോട് സംസാരിച്ചെന്നും സഹോദരൻ മധു വാര്യർ വ്യക്തമാക്കി. എന്നാൽ കനത്ത മഴയിലും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാനാവുന്നില്ല. ഭക്ഷണ സാധനങ്ങൾ തീരാറായ അവസ്ഥയിലാണെന്നും മധു പറഞ്ഞു. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്. […]