മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജീവിതം സിനിമയാകുന്നു
മുംബൈ: അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം ഇനി അഭ്രപാളികളിൽ. എൻ.പി. ഉല്ലേഖ് എഴുതിയ ‘ദി അണ്‍ടോള്‍ഡ് വാജ്‌പെയി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വാജ്‌പേയുടെ കഥ സിനിമയാക്കുന്നത്. അമാഷ് ഫിലിംസിന്‍റെ ബാനറിൽ ശിവ ശര്‍മ്മയും ശീഷാന്‍ അഹമ്മദും ദ അണ്‍ടോള്‍ഡ് വാജ്‌പെയി സിനിമ നിർമ്മിക്കുന്നത്. വാജ്‌പേയിയുടെ കുട്ടിക്കാലം, കോളേജ് ജീവിതം, രാഷ്‍ട്രീയ ജീവിതം, പ്രധാനമന്ത്രിയായിട്ടുള്ള കാലം തുടങ്ങിയവ ചിത്രത്തിലുണ്ടാകും. എന്നാൽ ആരായിരിക്കും വാജ്‌പേയിയായി അഭിനയിക്കുകയെന്നതോ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇത് തന്റെ സ്വപ്നപദ്ധതികളില്‍ ഒന്നാണെന്നും അറിയപ്പെടാത്ത […]