play-sharp-fill

ബാലയും അമൃത സുരേഷും വിവാഹമോചിതരായി

  സ്വന്തം ലേഖകൻ കൊച്ചി: സിനിമാ നടൻ ബാലയും ചലച്ചിത്ര പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയിലാണ് ഇരുവരും നിയമ നടപടികൾ പൂർത്തിയാക്കിയത്. ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മയായ അമൃതയ്‌ക്കൊപ്പം വിടാനും ഇരുവരും തമ്മിൽ ധാരണയായി.   ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ വേദിയിൽ മൊട്ടിട്ട പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്. ഇരുവരും വേർപിരിയുകയാണെന്നുള്ള വാർത്തകൾ ആരാധകർക്ക് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഇരുവരും് എറണാകുളം കുടുംബ കോടതിയിൽ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. ബാല തന്റെ ഏറ്റവും അടുത്ത […]

ചില യുവനടന്മാരുടെ കാരവനിൽ കയറിയാൽ ലഹരി ഉപയോഗിച്ചതുപോലെയാണ് നമ്മൾ പുറത്തിറങ്ങുക ; വെളിപ്പെടുത്തലുമായി മഹേഷ്

  സ്വന്തം ലേഖിക കൊച്ചി : മലയാള ചലച്ചിത്ര മേഖലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടെന്ന് നടൻ മഹേഷ്. എല്ലാരും അങ്ങനെയാണെന്ന് പറയാനാവില്ലെന്നും ദുൽഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും ആ രീതിയിൽ പോകുന്ന ആൾക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോഴത്തെ ചില യുവനടന്മാരുടെ ലൊക്കേഷനിൽ ചെന്ന് അബദ്ധത്തിലോ, മേക്കപ്പ് ചെയ്യാനോ കാരവനിൽ കയറിയാൽ ഇതിന്റെ മണമാണ്. പുറത്തേക്ക് വരിക നമ്മൾ ഉപയോഗിച്ചതിന് തുല്യമായിട്ടാണ്. കൊച്ചിയിൽ മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്നത് അറിയില്ല. പക്ഷേ 10 ശതമാനം എങ്കിലും യുവനടന്മാരുടെ ഇടയിൽ ലഹരി […]

മലയാള സിനിമ വീണ്ടും കോടതി കയറുന്നു: ഷൈനിന്റെ വിലക്ക് തീരും മുൻപ് മറ്റൊരു അറസ്റ്റ്: മഞ്ജു വാര്യർ വീണ്ടും ശ്രദ്ധാ കേന്ദ്രം

സിനിമാ ഡെസ്ക് കൊച്ചി: മലയാള സിനിമയിൽ വീണ്ടും വിവാദങ്ങളുടെ പൂക്കാലം. ഷൈൻ നിഗത്തെ വിലക്കാനുള്ള നിർമ്മാതാക്കളുടെ നീക്കത്തിന് പിന്നാലെ മറ്റൊരു പൊട്ടിത്തെറി കൂടി മലയാള സിനിമയിൽ പൂത്തുലഞ്ഞിരിക്കുകയാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യത്തിൽ വില്ലനായി കരുതിയിരുന്ന ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിലുള്ള ഉരസലാണ് ഇപ്പോൾ കൂടുതൽ വിവാദത്തിൽ എത്തിയിരിക്കുന്നത്. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ​മഞ്​ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്​റ്റ്​ ചെയ്​ത്​ വിട്ടയച്ചതോടെയാണ് ഇരുവരുടെയും ബന്ധം കൂടുതൽ വഷളായി മാറിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ്അറസ്​റ്റ്​ രേഖപ്പെടുത്തി രണ്ട്​ പേരുടെ ആള്‍ജാമ്യത്തില്‍​ ശ്രീകുമാര്‍ മേനോനെ വിട്ടയച്ചത്​. […]

രാജ്യാന്തര ചലച്ചിത്രമേള നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും. പ്രൗഢവും വൈവിധ്യവും നിറഞ്ഞ കാഴ്ചകളാൽ സമ്പന്നമായ മേളയ്ക്കാവും നാളെ തിരിതെളിയുകയെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. നടി ശാരദയാണ് വിശിഷ്ടാതിഥി.തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും. സിനിമയുടെ വിനോദമൂല്യത്തിന് മാത്രം പ്രാധാന്യം നൽകുകയും അതിന്റെ രാഷ്ട്രീയം […]

ഷൈൻ നിഗത്തിനെതിരായ നീക്കം താരപുത്രനെ വാഴിക്കാൻ: ഷൈനിനെ ഒതുക്കുന്നത് ഏട്ടന്റെ പുത്രന് വേണ്ടിയോ..? കഞ്ചാവ് എന്ന പ്രചാരണം നടനെ നശിപ്പിക്കാനോ

സിനിമാ ഡെസക് കൊച്ചി: മലയളത്തിൽ വളർന്നു വരുന്ന യുവ താരം ഷൈൻ നിഗത്തിനെതിരായി നീക്കം നടക്കുന്നത് സൂപ്പർ താരത്തിന്റെ മകനു വേണ്ടിയെന്ന് സൂചനകൾ. ഷൈൻ നിഗവും താരപുത്രനും തമ്മിലുള്ള രൂപ സാദൃശ്യവും, താര പുത്രന്റെ സിനിമകൾ നിരന്തരം പൊട്ടുന്നതുമാണ് ഇപ്പോൾ ഷൈനെ ഒതുക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ഷൈൻ കഴിഞ്ഞ ദിവസം പുറത്തു വിട്ട അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നിർമ്മാതാക്കൾ ഷൈനെതിരെ ശക്തമായ നിലപാട് അപ്രതീക്ഷിതമായി സ്വീകരിച്ചതും ഈ സാമ്യത്തിന്റെ പേരിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ. പത്തു വർഷത്തിലേറെയായി ഷൈൻ […]

മലയാള സിനിമയിലെ നടിമാരിൽ പലരും ലഹരിയ്ക്ക് അടിമകൾ: ന്യൂജനറേഷന് വേണ്ടത് കഞ്ചാവും എൽഎസ്ഡിയും അടക്കമുള്ള ലഹരികൾ; സിനിമയിലെ ലഹരി മാഫിയയെപ്പറ്റി തുറന്ന് പറഞ്ഞ് ബാബുരാജ്

സിനിമാ ഡെസ്‌ക് കൊച്ചി: മലയാള സിനിമയിൽ വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകളാണ് ഷൈൻ നിഗം കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായും, ഷൈൻ ടോം ചാക്കോ എന്ന നടനെ ലഹരിമരുന്നുമായി പിടികൂടിയപ്പോഴും മാത്രമാണ് മലയാള സിനിമയിലെ ലഹരിമാഫിയയെപ്പറ്റിയുള്ള ചിന്തകൾ സജീവമായത്. എന്നാൽ, ഇപ്പോൾ ഷൈൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ലഹരിമാഫിയയുടെ പിന്നാമ്പുറ കഥകളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. മലയാള സിനിമയിൽ ന്യൂജനറേഷൻ ലഹരിയ്ക്ക് അടിമകളാണെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആരോപണം ശരിവെച്ച് എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് കൂടി രംഗത്ത് എത്തിയതോടെയാണ് ചർച്ച വീണ്ടും വഴിതിരിഞ്ഞത്.. നടിമാരിൽ […]

കോട്ടയത്തിന്റെ പ്രിയപ്പെട്ട മകൾ: സിനിമാ താരം ഭാമ വിവാഹിതയാകുന്നു; കോട്ടയത്തെ താരപുത്രിയ്ക്ക് ആശംസകളുമായി സിനിമാ ലോകവും നാടും

സിനിമാ ഡെസ്ക്  കോട്ടയം: മണർകാട് നിന്നും ഉദിച്ചുയർന്ന് തെന്നിന്ത്യയിലെ താരമായി വളർന്ന നാടിന്റെ സ്വന്തം പുത്രി ഭാമ വിവാഹിതയാകുന്നു. മലയാളികളുടെ മനം കവർന്ന താരം ഇന്ന് മലയാളികളുടെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നല്ല നടിമാരുടെ പട്ടികയിൽ ഇടം തേടിയ ആളാണ്. ഈ നടിയാണ് ഇപ്പോൾ തന്റെ വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. മുപ്പത്തൊന്നുകാരിയായ ഭാമയിപ്പോൾ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിസിനസുകാരനായ അരുണാണ് വരൻ. ഇതൊരു പ്രണയ വിവാഹമല്ല,? വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച […]

അല്ലയോ താരങ്ങളെ നിങ്ങളുടെ വായെന്താ മൂടിക്കെട്ടിയോ…? ഈ താരങ്ങളുടെ പ്രതികരണം അറിയാൻ കാത്തിരിക്കുന്നു; ഹരീഷ പേരടിയുടെ വിമർശനം വൈറലാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: അല്ലയോ താരങ്ങളെ നിങ്ങളുടെ പ്രതികരണം എന്താമാകട്ടെ ഇത് തുറന്നു പറയൂ. വിവാദ വിഷയങ്ങളിൽ നിങ്ങളുടെ നാക്ക് എപ്പോഴും പ്രതികരിക്കുന്നതല്ലേ. എന്തുകൊണ്ടാണ് പിന്നെ നിങ്ങൾ ഇപ്പോൾ മൗനമായിരിക്കുന്നത്. പറയുന്നത് മറ്റാരുമല്ല. മലയാളത്തിന്റെ സ്വന്തം ഹരീഷ് പേരടിയാണ്. നിർമ്മാതക്കളുടെ സംഘടന അവരുടെ നിലപാട് വ്യകതമാക്കി. ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ് യോജിക്കാം വിയോജിക്കാം. ഇനിയെങ്കിലും പറയു. ആഷിക്അബു, ശ്യാംപുഷ്‌ക്കരൻ, രാജീവ് രവി, ഗീതു മോഹൻദാസ് പാർവതി തിരുവോത്ത് ഇനിയുമുണ്ട് പേരുകൾ നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഷെയിൻ […]

മഞ്ചു ഇനി മെഗാസ്റ്റാറിനൊപ്പം

  സ്വന്തം ലേഖിക തിരുവനന്തപുരം : മമ്മൂട്ടി ചിത്രത്തിൽ ഇതാദ്യമായി മഞ്ജുവാര്യർ അഭിനയിക്കുന്നു. നവാഗതനായ ജോഫിൻ. ടി. ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറിലാണ് മഞ്ജു മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ മഞ്ജുവാര്യർ മമ്മൂട്ടിയുടെ നായികയായല്ല അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന സുപ്രധാന കഥാപാത്രമാണ് മഞ്ജുവിന്എന്നാണ് സൂചന. ഷൂട്ടിംഗ് ഡിസംബർ ഒടുവിൽ എറണാകുളത്ത് തുടങ്ങും. കുട്ടിക്കാനമാണ് മറ്റൊരു ലൊക്കേഷൻ.

‘ചാളമേരി’ യായ് തകർത്താടിയ മോളി കണ്ണമാലി ചികിത്സയ്ക്ക്‌ വകയില്ലാതെ ബുദ്ധിമുട്ടുന്നു ; തിരിഞ്ഞ് നോക്കാതെ ചലച്ചിത്ര പ്രവർത്തകർ

  സ്വന്തം ലേഖിക തോപ്പുംപടി: ഹൃദ്രോഗത്തിന്റെ അവശതകളിലാണ് ചലച്ചിത്ര നടി മോളി കണ്ണമാലി. ആറു മാസത്തോളമായി വീട്ടിൽ തന്നെയാണ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം അവർ അവശയായിരിക്കുന്നു. ഏതാനും മാസം മുൻപ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. വാൽവിന് തകരാറുണ്ട്. മൂന്ന് ബ്ലോക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ‘പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ല. അഞ്ച് മാസമായി ഇവിടെത്തന്നെയാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നേ, എന്റെ കൈയിൽ പണമില്ല…’ മോളി പറയുന്നു. ‘ട്രേസിങ്’ എന്ന സിനിമയിലാണ് മോളി ഒടുവിൽ അഭിനയിച്ചത്. പിന്നീട് സുഖമില്ലാതായി. കട്ടിലിൽ തന്നെയാണ് […]