Spread the love

കൊച്ചി: കശുവണ്ടി വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച വ്യവസായ വകുപ്പ് സെക്രട്ടറിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വിഷയത്തിൽ കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കാമെന്നും കോടതി നിരീക്ഷിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചു.

video
play-sharp-fill

കേസിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനും കോർപറേഷൻ എംഡി കെ. എ. രതീഷും പ്രതികളാണ്. ഐഎൻടിയുസി നേതാവ് കടകംപള്ളി മനോജ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.

സിബിഐ നേരത്തെ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിലും, അഴിമതി നിരോധന നിയമം കൂടി ഉൾപ്പെടുത്താതെ പ്രോസിക്യൂഷൻ നടപടികൾ തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംസ്ഥാന സർക്കാരിനോട് അനുമതി തേടിയെങ്കിലും, സർക്കാർ അത് നിഷേധിച്ചു. തുടർന്ന് സുപ്രീംകോടതിയെയും സിബിഐ സമീപിച്ചെങ്കിലും, സംസ്ഥാന സർക്കാർ അതേ നിലപാട് തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ചോദ്യം ചെയ്താണ് പൊതുപ്രവർത്തകനായ മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചത്.