എംഎൽഎയുടെ വീട്ടിലെത്തി അല്ലു അർജുൻ, തടിച്ചുകൂടി ആരാധകർ ; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; താരത്തിനെതിരെ കേസ്
സ്വന്തം ലേഖകൻ
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ട്ടിച്ചതിന് നടന്‍ അല്ലു അർജ്ജുനും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എ രവി ചന്ദ്ര കിഷോറിനുമെതിരെ കേസ്. കഴിഞ്ഞദിവസം രവി ചന്ദ്രയുടെ വസതി അല്ലു അർജ്ജുന്‍ സന്ദര്‍ശിച്ചിരുന്നു. എം.എല്‍.എയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അല്ലു അർജ്ജുനെ കാണാന്‍ നിരവധി ആരാധകരാണ് കാത്തുനിന്നിരുന്നത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അർജ്ജുന്‍തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഇരുവര്‍ക്കുമെതിരെ നന്ദ്യാല്‍ പൊലീസാണ് കേസെടുത്തത്. സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0