video
play-sharp-fill
പാലക്കാട്ട് വൻ ചീട്ടുകളി സംഘം പിടിയിൽ; ചീട്ടുകളി കളത്തിൽ നിന്നും നാലര ലക്ഷം രൂപ പിടിച്ചെടുത്തു: വീഡിയോ ഇവിടെ കാണാം

പാലക്കാട്ട് വൻ ചീട്ടുകളി സംഘം പിടിയിൽ; ചീട്ടുകളി കളത്തിൽ നിന്നും നാലര ലക്ഷം രൂപ പിടിച്ചെടുത്തു: വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

പാലക്കാട്: പിരായിരി , കൃഷ്ണാ റോഡിൽ കരുണാ ഗാർഡനിൽ ഇന്നലെ രാത്രി വീട്ടിൽ പണം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന 25 അംഗ സംഘത്തെ ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു.

ചീട്ടുകളി സംഘത്തിൽ നിന്നും നാല് ലക്ഷത്തി അറുപതിനായിരം രൂപ പോലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ടൗൺ നോർത്ത് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. പാലക്കാട്, പിരായിരി, ഒറ്റപ്പാലം, കോങ്ങാട് സ്വദേശി സ്വദേശികളാണ് പ്രതികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ , സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, ലിജു, രഘു, അനിൽകുമാർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എസ്. ഷനോസ്, എസ്.ഷമീർ എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.