video
play-sharp-fill

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌​ ആ​റ​ര വ​യ​സ്സു​കാ​രന് ദാരുണാന്ത്യം

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌​ ആ​റ​ര വ​യ​സ്സു​കാ​രന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

കു​റ്റി​പ്പു​റം: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌​ പ​രി​ക്കേ​റ്റ ആ​റ​ര വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ചു.

തി​രൂ​ര്‍ മം​ഗ​ലം പു​ല്ലൂ​ണി സ്വ​ദേ​ശി​ക​ളാ​യ കാ​ര​ത്ത്ക​ട​വ​ത്ത് തൊ​ട്ടി​യി​ല്‍ ന​സീ​ബ് -നാ​സി​ഫ ദമ്പതി​ക​ളു​ടെ മ​ക​ന്‍ നു​വൈ​സ​ലാ​ണ് മ​രി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ര​ണം.

ക​ഴി​ഞ്ഞ ദി​വ​സം കു​റ്റി​പ്പു​റ​ത്തു​ നി​ന്ന് ആ​ല​ത്തി​യൂ​രി​ലേ​ക്ക്​ പോ​കു​ന്ന​തി​നി​ടെ രാ​ങ്ങാ​ട്ടൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

അ​പ​ക​ട​ത്തി​ല്‍ അ​ബ്ദു​ല്‍ നാ​സ​ര്‍ (56), മാ​താ​വ് നാ​സി​ഫ (26) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​വ​ര്‍ കോ​ട്ട​ക്ക​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

നു​വൈ​സലിന്റെ മൃ​ത​ദേ​ഹം മം​ഗ​ലം ജു​മാ മ​സ്ജി​ദ്​ ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കി.