video
play-sharp-fill

വാഹനപരിശോധനയില്‍ സ്വിഫ്‌റ്റ് കാറില്‍ നിന്ന് ഉണക്ക കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

വാഹനപരിശോധനയില്‍ സ്വിഫ്‌റ്റ് കാറില്‍ നിന്ന് ഉണക്ക കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

നീലേശ്വരം: കാസര്‍ഗോഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നീലേശ്വരം റേഞ്ച് പാര്‍ട്ടിയും ആയി ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടു വന്ന 5 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി.

രണ്ടുപേരെ അറസ്റ്റ് ചെയ്തു. കര്‍ണാടക മടിക്കേരി സ്വദേശികളായ നിയാസ്.കെ.പി, യൂനസ് എം.എ എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ കെ.കെ യും സംഘവും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവും, കടത്താന്‍ ഉപയോഗിച്ച കാറും, രണ്ട് മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു.

പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.വി സുരേഷ്, അഷറഫ് സി.കെ, സി.ഇ.ഒമാരായ നിഷാദ് പി, മഞ്ജുനാഥന്‍ വി, അജീഷ് സി, പ്രജിത്ത് കെ ആര്‍, രാഹുല്‍ ടി എന്നിവരും ഉണ്ടായിരുന്നു.