play-sharp-fill
കാറിൽ യാത്രക്കാർ മാത്രം മതി, പാവകളും അലങ്കാരവസ്തുക്കളും ഇനി വേണ്ട….! കാറിനുള്ളിൽ അലങ്കാര വസ്തുക്കൾ വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം

കാറിൽ യാത്രക്കാർ മാത്രം മതി, പാവകളും അലങ്കാരവസ്തുക്കളും ഇനി വേണ്ട….! കാറിനുള്ളിൽ അലങ്കാര വസ്തുക്കൾ വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം

സ്വന്തം ലേഖകൻ

കോഴിക്കോട്: കാഴ്ച്ചകൾ മറയുന്ന വിധത്തിൽ പാവകളോ അലങ്കാര വസ്തുക്കളോ വയ്ക്കുന്നത് നിയമ വിരുദ്ധമാക്കി സർക്കാർ. കാറിനുള്ളിലുള്ള റിയർവ്യൂ ഗ്ലാസിൽ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത് ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇതിന് പുറമെ കാറുകളുടെ പിൻവശത്തെ ഗ്ലാസിൽ കാഴ്ചമറയ്ക്കുന്ന വിധത്തിൽ വലിയ പാവകളും കുഷനുകളും വയ്ക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. ഇതും കാഴ്ചകളെ മറക്കുന്നതിനൊപ്പം അപകടമുണ്ടാക്കാനും കാരണമാകുമെന്ന വിലയിരുത്തലാണ് നടപടിയ്ക്ക് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കാറുകളിലെ കൂളിങ് പേപ്പറുകളും കർട്ടനുകളും ഒഴിവാക്കാൻ മോട്ടോർവാഹനവകുപ്പിന് സർക്കാർ നിർദേശം നൽകിയിരുന്നു. അതിനെ തുടർന്ന് വ്യാപകമായ നടപടികളുമായി വകുപ്പ് രംഗത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.