video
play-sharp-fill

മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു; ആറും ഒന്നരയും വയസുള്ള പെൺമക്കൾ ഗുരുതരാവസ്ഥയിൽ; ആത്മഹത്യയ്ക്ക് ശ്രമിച്ചത് പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന്  മടങ്ങിവരാനിരിക്കെ

മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു; ആറും ഒന്നരയും വയസുള്ള പെൺമക്കൾ ഗുരുതരാവസ്ഥയിൽ; ആത്മഹത്യയ്ക്ക് ശ്രമിച്ചത് പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെ

Spread the love

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു. കരുനാ​ഗപ്പള്ളി സ്വദേശി താരയാണ് മരിച്ചത്.

മക്കളായ അനാമിക, ആത്മിക എന്നിവർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്. ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ താര, മക്കളായ അനാമിക, ആത്മിക എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് താര മരിച്ചെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.