video
play-sharp-fill

അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

Spread the love

കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്.

നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. നോറ തല്‍ക്ഷണം തന്നെ മരിച്ചു. മുത്തശ്ശിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് കാറുകളെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെയും ഇവിടെ അപകടം നിരവധി ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group