video
play-sharp-fill

കോട്ടയത്ത് വൻതോതിൽ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ; ഇയാളിൽ നിന്ന്  1.1 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കോട്ടയത്ത് വൻതോതിൽ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ; ഇയാളിൽ നിന്ന് 1.1 കിലോ കഞ്ചാവ് പിടിച്ചെടുത്തു

Spread the love

കോട്ടയം: വൻതോതിൽ കഞ്ചാവുമായി കോട്ടയം നഗരത്തിൽ നിന്നും ആസ്സാം സ്വദേശി പിടിയിൽ. ഇന്ദ്രജിത്ത് സർക്കാർ ആണ് പൊലീസിന്റെ പിടിയിലായത്.

ഇയാളിൽനിന്ന് 1.1 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവുമായി ഇന്നലെ വൈകുന്നേരം തിരുനക്കര അമ്പലത്തിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കോട്ടയം വെസ്റ്റ് പോലീസുമായി ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group