video
play-sharp-fill
ഭക്തിയുടെ മറവിൽ കഞ്ചാവ് വിൽപന; 6.8 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ; പിടികൂടിയത് 4 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവ്

ഭക്തിയുടെ മറവിൽ കഞ്ചാവ് വിൽപന; 6.8 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ; പിടികൂടിയത് 4 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവ്

സ്വന്തം ലേഖിക

അഗളി: 6.8 കിലോ ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. മുത്തുകുമാർ എന്ന സ്വാമി മുത്തു കുമാറിനെയാണ് അ‌റസ്റ്റ് ചെയ്തത്.കഞ്ചാവ് ആന്ധ്രയിൽ നിന്നും മൊത്തമായി കേരളത്തിൽ എത്തിച്ച് ചില്ലറവിൽപ്പന നടത്തുന്ന സ്വാമി മുത്തു കുമാറിനെ വിൽപ്പന നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത് . പാലക്കാട് ഡാൻസാഫ് സ്ക്വാഡും ഗുണ്ടാ വിരുദ്ധ സ്ക്വാഡ് , അഗളി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ വലയിലാക്കിയത്‌.

പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 4 ലക്ഷം രൂപയോളം വില വരും. ഭക്തിയുടെ മറവിലാണ് മുത്തു കുമാർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. തൃശൂർ ജില്ലയിൽ ഒരു കൊലപാതക കേസും തൃശൂർ എക്സൈസ് കഞ്ചാവ് കേസിലും ഇയാൾ പ്രതിയായിരുന്നു. അഗളി, മണ്ണാർക്കാട്, വെരിന്തൽമണ്ണ, തൃശൂർ ഭാഗങ്ങളിലുള്ള കഞ്ചാവ് കച്ചവടക്കാർക്ക് വിൽപ്പന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് എന്ന് മുത്തുകുമാർ സമ്മതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗളി പോലീസ് കേസ്സ് എടുത്ത് അന്വേഷണം ആരംഭിച്ചു. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർക്കോട്ടിക് സെൽ ഡി​വൈഎസ്പി എം. അനിൽ കുമാർ, അഗളി ഇൻസ്പെക്ടർ അരുൺ പ്രസാദ്സ്ക്വാഡ് അംഗങ്ങളും ചേർന്നുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.