video
play-sharp-fill

കാനഡയില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; ഒഴിഞ്ഞുകിടക്കുന്നത് പത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

കാനഡയില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; ഒഴിഞ്ഞുകിടക്കുന്നത് പത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Spread the love

കാനഡ അല്ലെങ്കില്‍ യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ തൊഴിലന്വേഷിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.കാനഡയില്‍ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്. 2021 മെയ് മുതല്‍ ഒഴിവുകളുടെ എണ്ണം 3 ലക്ഷത്തിലധികം വര്‍ദ്ധിച്ചു.

പ്രൊഫഷണല്‍, സയന്റിഫിക്, ടെക്നിക്കല്‍ സേവനങ്ങള്‍, ഗതാഗതം, സംഭരണം, ധനകാര്യം, ഇന്‍ഷുറന്‍സ്, വിനോദം, റിയല്‍ എസ്റ്റേറ്റ് എന്നിവയിലെല്ലാം റെക്കോര്‍ഡ് തോതിലാണ് ഒഴിവുകള്‍ ഉള്ളത്. നിര്‍മ്മാണ വ്യവസായത്തിലെ ഒഴിവുകളും ഏപ്രിലില്‍ ഉയര്‍ന്ന തോതില്‍ എത്തി. 89,900 ഒഴിവാണ് ഈ മേഖലയില്‍ മാത്രമായി ഉള്ളത്. നോവ സ്കോട്ടിയയിലും മാനിറ്റോബയിലും ഫുഡ് സര്‍വീസ് മേഖലയില്‍ 1,61 ലക്ഷം ഓപ്പണ്‍ തസ്തികകളുണ്ടായിരുന്നു.

2022 മെയ് മാസത്തെ ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം നിരവധി വ്യവസായങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴിലാളികള്‍ക്ക് പ്രായമാകുകയും റിട്ടയര്‍മെന്റിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത് ഉയര്‍ന്ന തൊഴില്‍ ഒഴിവുകള്‍ക്ക് കാരണമാകുന്നു. 2022-ല്‍ കാനഡ തങ്ങളുടെ എക്കാലത്തെയും വലിയ സ്ഥിരതാമസക്കാരെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ എക്സ്പ്രസ് എന്‍ട്രി ഉപയോഗിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് മികച്ച അവസരമായിരിക്കും. മറ്റൊരു സര്‍വേ അനുസരിച്ച്‌, ചില സംസ്ഥാനങ്ങളില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ തസ്തികകള്‍ ഇപ്പോള്‍ ലഭ്യമാണ്.