മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെ 1027 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വമികവിൽ

Spread the love

മാലിന്യമുക്ത നവകേരളം ശുചിത്വമികവിൽ 1027 തദ്ദേശസ്ഥാപനം. 939 പഞ്ചായത്ത്, 83 മുനിസിപ്പാലിറ്റി, അഞ്ച് കോർപറേഷൻ എന്നിവയാണ് ഇതുവരെ ശുചിത്വമികവ് കൈവരിച്ചത്. കൂടാതെ 19,489 പഞ്ചായത്ത് വാർഡും 19,093 നഗരസഭ വാർഡും ഈ മികവിലേക്ക് എത്തിയിട്ടുണ്ട്. 3060 ടൗണുകൾ, മാർക്കറ്റ്, പൊതുസ്ഥലം- 3087 അയൽക്കൂട്ടം- 2,87,409, വിദ്യാലയങ്ങൾ- 14,321, കലാലയങ്ങൾ-1370, സ്ഥാപനങ്ങൾ 57,201, ടൂറിസം കേന്ദ്രങ്ങൾ- 317 എന്നിവയ്ക്ക് ഹരിതപദവി ലഭിച്ചു.

video
play-sharp-fill

ശുചിത്വകേരളത്തിന്റെ മുന്നണിപ്പോരാളികളായ ഹരിതകർമസേന ഈ സാമ്പത്തികവർഷം നേടിയത് 348.9 കോടി രൂപയാണ്. 37,134 ഹരിതകർമസേനാംഗങ്ങളാണ് ഇതിൽ ഉള്ളത്. അതിൽ 35,200 പേരും കുടുംബശ്രീയുടെ ഭാഗമാണ്. കുടുംബശ്രീ കണക്കുകൾ പ്രകാരം യൂസർഫീ ഇനത്തിൽ 341 കോടിയും മാലിന്യം മൂല്യവത്താക്കിയതിന് 7.9 കോടിയും ഹരിതകർമസേനയ്ക്ക് ലഭിച്ചു.

അതുപോലെതന്നെ മാലിന്യം വലിച്ചെറിയൽ സംബന്ധിച്ച പരാതി അറിയിക്കുന്നവർക്കുള്ള പാരിതോഷിക തുക ഉയർത്തും. മാർച്ച് 31 വരെ 94467 00800 എന്ന വാട്‌സാപ് നമ്പറിൽ 5762 പരാതികൾ ലഭിച്ചു. മതിയായ വിവരങ്ങൾ സഹിതമുള്ള 3476 പരാതികൾ സ്വീകരിച്ചു. ഇതിൽ 2980 എണ്ണം പരിഹരിച്ചു. വാട്‌സാപ്പിലൂടെ ലഭിച്ച പരാതികളിൽ മാത്രം 23.31 ലക്ഷം രൂപ പിഴ ചുമത്തി. തെളിവുസഹിതം വിവരം നൽകിയവർക്ക് പാരിതോഷികമായി 29,750 രൂപ വിതരണം ചെയ്തു. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ ആണ് നിലവിലെ പാരിതോഷികം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group