
കോട്ടയം ചാലുകുന്നിൽ റോഡിന് കുറുകേ പൊട്ടിക്കിടന്ന കേബിൾ നീക്കം ചെയ്ത് കെഎസ്ഇബി, ഫയർഫോഴ്സ് അധികൃതർ; നടപടി അപകട മുന്നറിയിപ്പ് ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് പുറത്ത് വിട്ട വാർത്ത സെൻട്രൽ സെക്ഷൻ അസി: എഞ്ചിനീയറുടെ ശ്രദ്ധയിൽ പെട്ടതിനേ തുടർന്ന്
കോട്ടയം : ചാലുകുന്ന് കവലയിൽ റോഡിന് കുറുകേ കിടന്ന കേബിൾ കെഎസ്ഇബി ഉദ്യോഗസ്ഥരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി നീക്കം ചെയ്തു.
കേബിൾ റോഡിനു കുറുകെ കിടക്കുകയാണെന്നും, അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും വഴിയാത്രക്കാരും വാഹന ഡ്രൈവർമാരും ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ഇന്ന് വൈകിട്ട് നാല് മണിയോടെ പ്രസിദ്ധീകരിച്ച വാർത്ത കെഎസ്ഇബി സെൻട്രൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ അനൂപ് രാജിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടിയന്തര നടപടി ഉണ്ടായത്. കെഎസ്ഇബി ഉദ്യോഗസ്ഥരായ സുരേഷും, അനീഷുമാണ് സ്ഥലത്തെത്തി കേബിളുകൾ നീക്കം ചെയ്തത്, ഇവർക്കൊപ്പം ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ചാലുകുന്നിൽ നിന്ന് ചുങ്കം ഭാഗത്തേക്ക് തിരിയുന്നിടത്താണ് സ്ഥിരമായി കേബിൾ പൊട്ടുന്നത്. പൊട്ടിയ കേബിൾ ദേശാഭിമാനി ജംഗ്ഷൻ വരെ നീണ്ട് കിടപ്പുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടിയ ഭാഗം നീക്കം ചെയ്യുകയും,ദേശാഭിമാനി വരെയുള്ള ഭാഗത്ത് റോഡിൽ താഴ്ന്നു കിടന്ന കേബിളുകൾ ഉയർത്തി കെട്ടുകയും ചെയ്തിട്ടുണ്ട്.
അമിതമായി ലോഡ്കയറ്റി വരുന്ന വാഹനങ്ങളാണ് റോഡിനു കുറുകെ കിടക്കുന്ന കേബിൾ പൊട്ടിക്കുന്നത്. തുടർന്ന് തിരിഞ്ഞു പോലും നോക്കാതെ വാഹനം ഓടിച്ചു പോകുകയാണ് ഇവർ ചെയ്യുന്നത്.