
കോഴിക്കോട്: കോരപ്പുഴ പാലത്തിനു സമീപം സ്വകാര്യ ബസ് ലോറിയിലിടിച്ച് 15ലേറെ പേർക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ടിപ്പർ ലോറി നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞു. ടിപ്പറിലുണ്ടായിരുന്ന കരിങ്കല്‍ ബസിനകത്തേക്ക് തെറിച്ചും യാത്രക്കാർക്ക് പരിക്കേറ്റു.
തുടർന്ന് റോഡരികില്‍ നിർത്തിയിട്ടിരുന്ന ഓംനി വാനിലും ഇടിച്ച ബസ് അടുത്തുള്ള വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരില്‍ ബസ് ഡ്രൈവറടക്കം ആറ് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്കുള്ള ഹോളിമാതാ ബസാണ് അപകടത്തില്‍പ്പെട്ടത്.







