സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ല : ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ല : ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണക്കാലത്ത് സ്വകാര്യ ബസുകൾക്ക് അധിക നിരക്ക് ഈടാക്കാൻ അനുമതി നൽകി ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് കോവിഡ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അധിക നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ബസ് ഉടമകളുടെ ഹർജി പരിഗണിച്ച് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുവേണം സർവീസെന്നും അതിനാൽ അധിക നിരക്ക് ഈടാക്കാമെന്നുമായിരുന്നു വിധി.എന്നാൽ ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബസ് ഉടമകൾക്ക് നികുതി ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും ചാർജ് വർധിപ്പിക്കാനാവില്ലെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്.

കോവിഡ് കാലത്ത് നിലവിലെ നിരക്കിൽ ബസ് സർവീസ് നടത്തുന്നത് നഷ്ടമാണെന്നും, അതിനാൽ സർക്കാർ വർധിപ്പിച്ച നിരക്ക് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ കോടതിയെ സമീപിച്ചത്.

കോവിഡ് കാലത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്താണ് മിനിമം ചാർജ് 12 രൂപയായി സർക്കാർ വർധിപ്പിച്ചത്.