ടിപ്പറും ബസും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
സ്വന്തം ലേഖകൻ
പാമ്പാടി: മീനടത്ത് സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർ മരിച്ചു. 13പേർക്ക് പരിക്ക്. ലോറി ഡ്രൈവര്‍ പൂവന്തുരുത്ത് സ്വദേശി അനിയന്കുഞ്ഞാണ് (43) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഇലക്കൊടിഞ്ഞി-വെട്ടത്തുകവല റൂട്ടില്‍ മാളികപ്പടി ജങ്ഷനുസമീപമാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീനടം-പാമ്പാടി റൂട്ടിലോടുന്ന ടി.എൻ.എസ് ബസും പാറപ്പൊടി കയറ്റിവന്ന ടിപ്പർലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ മുന്‍ഭാഗവും ബസിെൻറ മുന്‍ഭാഗവും അപകടത്തില്‍ കുരുങ്ങിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവര്‍മാരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. പാമ്പാടിയില്‍നിന്നും അഗ്നിരക്ഷാസേനയും പൊലീസും എത്തിയിരുന്നു. ടിപ്പറിെൻറ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടമുണ്ടായതിനു തൊട്ടുമുമ്പുള്ള സ്റ്റോപ്പില്‍നിന്ന് യാത്രക്കാര്‍ ബസില്‍ കയറിയിരുന്നു. ഇവര്‍ക്കും പരുക്കുണ്ട്. അരമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി.