play-sharp-fill
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടൻ രജനികാന്ത്: സമരങ്ങൾ രാഷ്ട്രീയ പ്രേരിതം; ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു പ്രശ്നവുമുണ്ടാകില്ല; വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികളുടെ ഉപകരണമാകരുത്

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടൻ രജനികാന്ത്: സമരങ്ങൾ രാഷ്ട്രീയ പ്രേരിതം; ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു പ്രശ്നവുമുണ്ടാകില്ല; വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികളുടെ ഉപകരണമാകരുത്

 

സ്വന്തം ലേഖകൻ

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നടൻ രജനികാന്ത്. സമരങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും നിയമം കൊണ്ട് ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു പ്രശ്നവുമുണ്ടാകില്ല. രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റർ ( എൻ.പി.ആർ) അത്യാവശ്യമാണെന്നും വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികളുടെ ഉപകരണമാകരുതെന്നും രജനികാന്ത്.

 

വിദ്യാർഥികൾ സമരത്തിനിറങ്ങുന്നതിന് മുമ്പ് നിയമം കൃത്യമായി പഠിക്കണം. അധ്യാപകരോടും രക്ഷിതാക്കളോടും അതേപ്പറ്റി സംസാരിക്കണം. ഇന്ത്യൻ മുസ്ലീങ്ങൾക്ക് എതിരല്ല ഈ നിയമം. അങ്ങനെ ആയിരുന്നെങ്കിൽ ആദ്യം സമരത്തിനിറങ്ങുക താനാകുമായിരുന്നുവെന്നും രജനികാന്ത് വ്യക്തമാക്കി. എൻപിആറിനെതിരെ എന്തിനാണ് സമരം നടത്തുന്നതെന്ന് അറിയില്ല. നേരത്തെ കോൺഗ്രസ് നടപ്പിലാക്കിയതാണ് എൻപിആറെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നേരത്തെ കേന്ദ്രസർക്കാരിന് അനുകൂലമായ പല പരാമർശങ്ങളും രജനികാന്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആണിക്കല്ലായ പെരിയാറിനെതിരെ പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പ്രതിഷേധങ്ങൾ തുടരവെയാണ് പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്രത്തിന് അനുകൂലമായ പരാമർശവുമായി രജനികാന്ത് വീണ്ടും രംഗത്തെത്തിയത്.