പ്രവാസിയെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയത് ഭാര്യയെ സ്വന്തംമാക്കാൻ ; അറസ്റ്റിലായ ബന്ധുവിന്റെ ഞെട്ടിക്കന്ന വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
മട്ടന്നൂർ : മാലൂരിൽ പ്രവാസി യുവാവിനെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവും സുഹൃത്തുമായ യുവാവ് പിടിയിൽ.മാലൂർ ടൗണിലെ ഓട്ടോഡ്രൈവർ കരിവെള്ളൂർ വടക്കേയിൽ വീട്ടിൽ മനോളി ഷിനോജാ(32)ണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കരിവെള്ളൂർ പൃഥിയിൽ ഗംഗാധരൻറെ മകൻ പി. ദിജിലിനെ(32) വീടിന് സമീപത്തുള്ള കിണറിനടുത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഷിനോജിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുഖത്തും ദേഹത്തും പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.മരിച്ച ദിജിലിൻറെ പിതൃസഹോദരിയുടെ മകനാണ് പ്രതിയായ ഷിനോജ്.
സംസാരിക്കാനുണ്ടെന്നുപറഞ്ഞ് സ്ഥിരമായി ഇരിക്കാറുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ദിജിലിനെ വിളിച്ചു വരുത്തുകയായിരുന്നു.തുടർന്ന് പിന്നിൽനിന്ന് കഴുത്തിൽ കയർ കുടുക്കിട്ടു കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു.ദിജിലിൻറെ ഭാര്യയെ സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഷിനോജ് പോലീസിന് മൊഴി നൽകി.
സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പേ ദിജിലിനെ കൊലപ്പെടുത്താൻ ഷിനോജ് ആസൂത്രണം ചെയ്തിരുന്നു. ഇതിനായി കൂത്തുപറമ്പിലെ ഒരു കടയിൽനിന്ന് പ്ലാസ്റ്റിക് കയർ വാങ്ങി സൂക്ഷിച്ചിരുന്നു. ഈ കയറിൻറെ ഒരു ഭാഗം പ്രതിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തശേഷം കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.