
പയ്യന്നൂര്‍ : ലഹരി മരുന്ന് വില്‍പ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതല്‍ തടങ്കല്‍.
മയക്കുമരുന്ന് വില്‍പ്പനക്കേസുകളിലൂടെ കുപ്രസിദ്ധയായ ‘ബുള്ളറ്റ് ലേഡി’യെ കരുതല്‍ തടങ്കലില്‍ ആക്കുന്നത് മയക്കു മരുന്ന് വ്യാപാരത്തിലെ സ്ത്രീകളുടെ എണ്ണം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
നിഖിലയെ ബെംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം പിടികൂടിയത്.
ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് അറസ്റ്റ്. നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലില്‍ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പയ്യന്നൂര്‍ പുഞ്ചക്കാട് മുല്ലക്കോട് അണക്കെട്ടിന് സമീപത്തെ സി നിഖില (31)യാണ് കരുതല്‍തടങ്കലിലായത്. 2023 ഡിസംബര്‍ ഒന്നിനാണ് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ ആദ്യമായി അറസ്റ്റുചെയ്തത്.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ കഴിഞ്ഞ ഫെബ്രുവരി 22ന് 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായി. തുടര്‍ച്ചയായി രണ്ടു കേസുകളില്‍ പ്രതിയായതിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍തടങ്കലില്‍ വയ്ക്കുന്നതിന് കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് ശുപാര്‍ശചെയ്തത്.







