play-sharp-fill
ബഫർ സോൺ വിഷയം ; എരുമേലിയിൽ പ്രതിഷേധം ശക്തം; വനം വകുപ്പ് ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി  കരിഓയിൽ ഒഴിച്ചു

ബഫർ സോൺ വിഷയം ; എരുമേലിയിൽ പ്രതിഷേധം ശക്തം; വനം വകുപ്പ് ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു

എരുമേലി : ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം ശക്തം . വനം വകുപ്പ് ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു.

എരുമേലി ഏയ്ഞ്ചൽവാലി വാർഡിലാണ് സംഭവം .സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയ പ്രദേശം വനഭൂമിയിലാണെന്നാരോപിച്ചായിരുന്നു ജനകീയ പ്രതിഷേധം.

പുതിയ മാപ്പിലും ഏയ്ഞ്ചൽവാലി ബഫർ സോണിൽ ഉൾപ്പെട്ടിരുന്നു . ഇതിനെ തുടർന്നാണ് നാട്ടുകാർ വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തിയതും ഓഫീസിനു മുന്നിലെ ബോർഡ് പിഴുത് മാറ്റി കരി ഓയിൽ ഒഴിച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങൾ സംബന്ധിച്ച് സർക്കാരിലേക്ക് പരാതികളുടെ കുത്തൊഴുക്കാണ്. ഇതുവരെ പതിനായിരത്തിലേറെ പരാതികളാണ് സർക്കാരിന് ലഭിച്ചത്. ഉപഗ്രഹ സർവേയുമായി ബന്ധപ്പെട്ട് 12000 പരാതികളോളമാണ് സർക്കാരിന് ലഭിച്ചത്. എന്നാൽ വനംവകുപ്പ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഉപഗ്രഹ സർവേയുമായി ബന്ധപ്പെട്ട പരാതികൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.