മറ്റൊരു കെപോപ് താരത്തിനും സ്വന്തമാക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡ് സ്വന്തമാക്കി BTS താരം “വി “

മറ്റൊരു കെപോപ് താരത്തിനും സ്വന്തമാക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡ് സ്വന്തമാക്കി BTS താരം “വി “

സ്വന്തം ലേഖകൻ

ലോക പ്രശസ്ത കെപോപ് ബാന്‍ഡായ ബിടിഎസിന് നിരവധി ആരാധകരാണ് ഉള്ളത്. ഇതിലെ ഏഴ് അംഗങ്ങളുടെയും വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്കേറെ ഇഷ്ടമാണ്.

എന്നാല്‍ ഇപ്പോള്‍ മ്യൂസിക്ക് പ്ലാറ്റാഫോമായ സ്‌പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് വി എന്നറിയപ്പെടുന്ന കിം ടെഹ്യുങ്.
വി ഇതുവരെ മൂന്ന് സോളോ കൊറിയന്‍ ഒറിജിനല്‍ സൗണ്ട്ട്രാക്കുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളതെങ്കിലും ഏറ്റവും കൂടുതല്‍ ശ്രോതാക്കള്‍ വിയുടെ ഗാനത്തിനാണ്. 13 ദശലക്ഷം ഫോളോവേഴ്‌സാണ് വിയ്ക്ക് സ്‌പോട്ടിഫൈയില്‍ ഉള്ളത്. മറ്റൊരു കെപോപ് താരത്തിനും സ്വന്തമാക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്റ്റാഗ്രാമിലെ അദ്ദേഹത്തിന്റെ ഫാന്‍ പേജില്‍ ലോകമെമ്ബാടു നിന്നും താരത്തോടുള്ള ഇഷ്ടവും സ്‌നേഹവും അറിയിച്ചുകൊണ്ട് എണ്ണിയാലൊടുങ്ങാത്ത സന്ദേശങ്ങളാണ് എത്തുന്നത്.

‘സ്റ്റിഗ്മ’, ‘സിംഗുലാരിറ്റി’, ‘ഇന്നര്‍ ചൈല്‍ഡ്’ എന്നിങ്ങനെ വി ചെയ്ത സിംഗിള്‍സ് ആഗോളതലത്തില്‍ വന്‍ ഹിറ്റുകളായിരുന്നു. ‘ക്രിസ്മസ് ട്രീ’, ‘സ്വീറ്റ് നൈറ്റ്’, ‘അവര്‍ ബിലവഡ് സമ്മര്‍’ എന്നിങ്ങനെ ചില കെഡ്രാമകള്‍ക്കും ടിവി ഷോകള്‍ക്കുമായിഅദ്ദേഹം സൗണ്ട് ട്രാക്കുകളും ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആര്‍ എം, ജിന്‍, ജെഹോപ്പ്, ജങ്കൂക്ക്, ജിമിന്‍, ഷൂഗ എന്നിവരാണ് ബിടിഎസിലെ മറ്റ് താരങ്ങള്‍.

Tags :