ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയെ തലയ്ക്കടിച്ചു കൊന്നു , കോട്ടയം സ്വദേശി അറസ്റ്റിൽ

ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയെ തലയ്ക്കടിച്ചു കൊന്നു , കോട്ടയം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊന്നു. തമിഴ്നാട് സ്വദേശി മഹാലിംഗം (54) ആണ് മധുര കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ (38) ചവറ പൊലീസ് പിടികൂടി.

ഇന്നു പുലർച്ചെയാണ് സംഭവം. നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിന്റെ നിർമാണത്തിന് എത്തിയതാണ് ഇരുവരും. ഇന്നലെ രാത്രി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് പുലർച്ചെ ഒന്നരയോടെ ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തലയിൽ ബിജു കമ്പിവടി കൊണ്ട് അടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ശേഷം ഇയാൾ തന്നെയാണ് ആംബുലൻസ് വിളിച്ചു വരുത്തിയത്. ആംബുലൻസ് ജീവനക്കാർ എത്തിയപ്പോഴാണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ മഹാലിംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചവറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഫൊറൻസിക് വിഭാഗം എത്തി പരിശോധന നടത്തിയ ശേഷം ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും.

Tags :