
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ൽ സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി പോസ്റ്റിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റ് ഏപ്രിൽ 15 വരെ നീട്ടി. ആകെ 120 ഒഴിവുകളാണ് വന്നിട്ടുള്ളത്. ടെലികോം & ഫിനാൻസ് സ്ട്രീമുകളിലാണ് നിയമനങ്ങൾ. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
ബിഎസ്എൻഎൽ- സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനീ (SET) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 120.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെലികോം 95 ഒഴിവ്
ഫിനാൻസ് 25 ഒഴിവ്
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,900 രൂപയ്ക്കും 50,500 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
പ്രായപരിധി
21 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ടെലികോം എസ്ഇടി
ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഏതിലെങ്കിലും എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ ടെക്‌നോളജി ബിരുദം നേടിയിരിക്കണം. (60 ശതമാനം മാർക്കോടെ).
ഫിനാൻസ്
ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) അല്ലെങ്കിൽ കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎംഎ) യോഗ്യത നേടിയിരിക്കണം.
അപേക്ഷ ഫീസ്
ജനറൽ വിഭാഗക്കാർക്ക് 1000 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ബിഎസ്എൻഎല്ലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന മാതൃകയിൽ അപേക്ഷ പൂർത്തിയാക്കുക. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക.
വെബ്‌സൈറ്റ്: https://bsnlregistration.ibtexamination.com/
വിജ്ഞാപനം: Click







