Spread the love

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് പേർ മരിച്ചു. പാലത്തിൻ്റെ നിർമാണ തൊഴിലാളികള്‍ക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് തൊഴിലാളികൾ പാലത്തിനടിയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. രക്ഷാപ്രവർത്തനം നടന്നു വരികയാണ്. ഇന്ന് പുലർച്ചെ 2 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെ തുടർന്ന് പാലം തകർന്ന് വീഴുകയായിരുന്നു. അപകടം നടക്കുന്ന സമയത്തും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

video
play-sharp-fill

നിർമാണത്തിലിരുന്ന പാലത്തിന്റെ സ്ലാബ് തകർന്നുവീണതായും ചിലർ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായുമാണ് വിവരം ലഭിത്, ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഹാമിർപൂർ അഡീഷണൽ പൊലീസ് സൂപ്രണ്ട് അരവിന്ദ് കുമാർ വർമ്മയാണ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.