
മകളോട് ബ്രിജ് ഭൂഷണ് മോശമായി പെരുമാറിയിട്ടില്ല….! മൊഴി മാറ്റി താരത്തിന്റെ പിതാവ്; ലൈംഗികാതിക്രമ കേസില്‍ നിര്‍ണായക വഴിത്തിരിവ്
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷൻ മുൻ അദ്ധ്യക്ഷനും ബി.ജെ.പി എം,പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ വഴിത്തിരിവായി പരാതി നല്കിയ താരത്തിന്റെ പിതാവിന്റെ മൊഴി.
ബ്രിജ് ഭൂഷണിനെതിരെ മൊഴി നല്കിയ 17കാരിയായ ഗുസ്തി താരത്തിന്റെ പിതാവാണ് മൊഴി മാറ്റിയത്. മകളോട് ബ്രിജ് ഭൂഷണ് മോശമായി പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെസ്ലിംഗ് ഫെഡറേഷൻ എന്റെ മകളോട് വിവേചനം കാണിച്ചതിലുള്ള ദേഷ്യം കാരണമാണ് ലൈംഗികാതിക്രമം ഉണ്ടായെന്ന ആരോപണം ഉന്നയിച്ചത്. ‘ദേഷ്യം കാരണമാണ്’ ഇങ്ങനെയൊരു പരാതി നല്‍കിയതെന്ന് ഇദ്ദേഹം പറയുന്നു.
മജിസ്ട്രേറ്റിന് മുന്നില്‍ ഞങ്ങള്‍ മൊഴി തിരുത്തിയിരുന്നു. ഈ പോരാട്ടത്തില്‍ ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു. ഗുസ്തി താരങ്ങളുടെ കൂട്ടായ്മ പോലും ആദ്യസമയത്ത് സഹായിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
ബ്രിജ് ഭൂഷണിന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് ജൂണ്‍ അഞ്ചിന് സുപ്രീംകോടതിയില്‍ ഞങ്ങള്‍ വിശദീകരിച്ചിരുന്നു. റെസ്ലിംഗ് ഫെഡറേഷൻ വിവേചനം കാണിക്കുന്നെന്ന ആരോപണം പിൻവലിച്ചിട്ടില്ല.
മൊഴി മാറ്റിയതിന് പിന്നില്‍ ഭയമോ സമ്മര്‍ദ്ദമോ ഇല്ല. കേസ് പിൻവലിച്ചിട്ടി്ല്ല, മൊഴി മാറ്റുക മാത്രമാണ് ചെയ്തതെന്നും ഗുസ്തി താരത്തിന്റെ പിതാവ് വ്യക്തമാക്കി.