ഇ ഡി ഉദ്യോഗസ്ഥൻ ഉള്‍പ്പെട്ട കോഴക്കേസ്; 3 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Spread the love

എറണാകുളം: ഇ.ഡി ഉദ്യോഗസ്ഥൻ മുഖ്യ പ്രതിയായ കോഴക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം നല്‍കിയത്.

കേസില്‍ രണ്ടും മൂന്നും നാലും പ്രതികളായ വില്‍സണ്‍,മുകേഷ് മുരളി, രഞ്ജിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യം അനുവദിച്ചത്. അടുത്ത ഏഴ് ദിവസം ദിവസവും മൂവരും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം. കേസ് അന്വേഷണ സംഘവുമായി സഹകരിക്കണം. കസ്റ്റഡി നീട്ടി നല്‍കണമെന്ന് അന്വേഷണത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.