
സര്‍ക്കാര്‍ മദ്യം വില്‍ക്കാതിരിക്കാന്‍ സ്വകാര്യ ബ്രാന്‍ഡുകളുടെ കൈക്കൂലി; മലപ്പുറത്ത് ബെവ്കോ ജീവനക്കാരന്‍ വിജിലന്‍സിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
എടപ്പാള്‍: മലപ്പുറം എടപ്പാളിലെ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാരില്‍ നിന്ന് വിജിലന്‍സ് 18,600 രൂപ കൈക്കൂലി പിടികൂടി.
സ്വകാര്യ മദ്യ ബ്രാന്‍ഡുകള്‍ നല്‍കിയ പണമെന്ന് ജീവനക്കാരന്‍ മൊഴി നല്‍കി. ഗോഡൗണില്‍ വച്ച ബാഗില്‍ കമ്പനികളുടെ രഹസ്യ കോഡ് സഹിതം വെവ്വേറെയായി ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൈക്കൂലിപ്പണവുമായി ജീവനക്കാരന്‍ പിടിയിലായത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന മദ്യം സ്റ്റോക്കില്ലെന്ന് പറഞ്ഞ് സ്വകാര്യ മദ്യ ബ്രാന്‍ഡുകളെ പ്രൊമോട്ട് ചെയ്യാനാണ് കൈക്കൂലിയെന്നാണ് പിടിയിലായ ജീവനക്കാരന്‍റെ മൊഴി.
എട്ട് ജീവനക്കാര്‍ക്ക് വീതിച്ചെടുക്കാനുള്ള തുകയെന്നും മൊഴിയില്‍ പറയുന്നു.
Third Eye News Live
0