Spread the love

ഇ‌ടിയപ്പം അല്ലെങ്കിൽ നൂലപ്പം ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. ഒരുകാലത്ത് കല്യാണ പാർട്ടികളിലെ പ്രധാന വിഭവമായിരുന്നു ഇടിയപ്പവും കുറുമ കറിയും. എന്നാൽ തയ്യാറാക്കുന്ന ബുദ്ധിമുട്ട് കാരണം ഇന്നിത് അന്യംനിന്നു. ഓരോ നാടിനനുസരിച്ച് ഇടിയപ്പം ഉണ്ടാക്കുന്ന രീതിക്കും രുചിക്കും വ്യത്യാസമുണ്ടാവും.

video
play-sharp-fill

ഇടിയപ്പത്തിനൊപ്പം തേങ്ങാപ്പാൽ വിഭവം കൂടിച്ചേർത്ത് കഴിക്കുന്നതാണ് ഇവിടത്തെ രീതി. ഇതൊന്ന് പരീക്ഷിച്ചുനോക്കിയാലോ?ഇതിനായി ആദ്യം മൂന്നര കപ്പ് മട്ടയരി അഞ്ച് മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം.

ശേഷം നന്നായി കഴുകിയെടുത്ത് മിക്‌സിയിലിട്ട് ആവശ്യത്തിന് ഉപ്പ്, മൂന്നര കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കണം. ഇതിലേയ്ക്ക് കുറച്ച് അരിപ്പൊടി ചേർത്ത് കുഴച്ചെടുക്കണം. ഇടിയപ്പത്തിനുള്ള പരുവത്തിലാണ് കുഴച്ചെടുക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തതായി ഇഡ്ഡലി പാത്രത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വയ്ക്കാം. ഇഡ്ഡലി തട്ടിന് മുകളിലായി വാഴയില വയ്ക്കണം. ഇനി സേവനാഴിയിൽ മാവ് നിറച്ച് ഇത് ഇലയിലേയ്ക്ക് കറക്കിയൊഴിക്കാം. ശേഷം രണ്ടുമിനിട്ട് അടച്ചുവച്ച് വേവിക്കണം.

നല്ല സോഫ‌്‌ടായ ഇടിയപ്പം റെഡിയായിക്കഴിഞ്ഞു.ഇഡിയപ്പത്തിനൊപ്പം കഴിക്കാനുള്ള പാൽ തയ്യാറാക്കാനായി കാൽ കപ്പ് പച്ചരി, രണ്ട് തേങ്ങ ചിരകിയത്, കുറച്ച് ശർക്കര എന്നിവയാണ് വേണ്ടത്. പച്ചരി കുതിർത്തതും തേങ്ങയും കുറച്ച് കുറച്ചായി അരച്ച് പാൽ മാത്രം അരിച്ച് മാറ്റിയെടുക്കണം. ഇതിനിടെ ശർക്കര പാനിയും ഉണ്ടാക്കണം.

ഇനി തേങ്ങാപ്പാൽ ചൂടാക്കിയതിനുശേഷം ശർക്കരപ്പാനി ചേർത്ത് ഇളക്കാം. ഇതിലേയ്ക്ക് അൽപം ചുക്കുപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേർക്കാം. നല്ല കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങാം. ഇനിയിത് ഇടിയപ്പത്തിനൊപ്പം ചേർത്ത് കഴിക്കാം.