
ഡൽഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ)യിലേക്കുള്ള 2026 വര്‍ഷത്തെ റിക്രൂട്ട്മെന്റിന് യു.പി.എസ്.സി അപേക്ഷ വിളിച്ചിട്ടുണ്ട്.
ആര്‍മി, നേവി, എയര്‍ഫോഴ്സ് വിഭാഗങ്ങളിലായി 394 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്പര്യമുള്ളവര് ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും, നേവല്‍ അക്കാദമിയിലുമായി നടക്കുന്ന കേഡറ്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 394.
നാഷണല്‍ ഡിഫന്‍സ് അക്കാദമി (NDA) 370 ഒഴിവുകള്‍
ആര്‍മി 208 ഒഴിവ്
നേവി 42 ഒഴിവ്
എയര്‍ഫോഴ്സ് ഫ്ളയിങ് 92 ഒഴിവ്
എയര്‍ ഫോഴ്സ് ഗ്രാൗണ്ട് ഡ്യൂട്ടി (ടെക്) 18 ഒഴിവ്
എയര്‍ ഫോഴ്സ് ഗ്രാൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്) 10 ഒഴിവ്
നേവല്‍ അക്കാദമി
10 പ്ലസ് ടു കേഡറ്റ് എന്‍ട്രി സ്കീം 24 ഒഴിവ്
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 2008 ജനുവരി 1നും, 2011 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.
അവിവാഹിതരായിരിക്കണം.
യോഗ്യത
ആര്‍മി വിങ്
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ വിജയം.
എയര്‍ ഫോഴ്സ്, നേവല്‍ വിങ്
പ്ലസ് ടു വിജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ഗണിതം എന്നിവ പഠിച്ചിരിക്കണം.
പ്ലസ്ടു പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ പ്ലസ് വണ്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാവില്ല.
ശമ്പളം/ സ്റ്റൈപ്പന്‍ഡ്
2027 ജൂലൈ മുതലാണ് കോഴ്സ് ആരംഭിക്കുക. പരിശീലന കാലയളവില്‍ പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യു.പി.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ 2026ലെ എന്‍ഡിഎ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനവും, പ്രോസ്പെക്ടസും വെബ്സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷ ഫീസായി 100 രൂപ അടയ്ക്കണം. എസ്.സി, എസ്.ടി, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. അവസാന തീയതി ജൂണ്‍ 09.
അപേക്ഷ: https://upsconline.nic.in/







