പെട്ടെന്ന് മധുരം കഴിയ്ക്കാൻ തോന്നാറുണ്ടോ? ഇനി ഓവനില്ലാതെയും തയ്യാറാക്കാം കാരമല്‍ ബ്രെഡ് പുഡ്ഡിംഗ്; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഓവൻ ഇല്ലാത്തതുകൊണ്ട് രുചികരമായ ഡെസേർട്ടുകള്‍ ഉണ്ടാക്കാൻ പറ്റില്ലെന്ന ധാരണ ഇനി മാറ്റാം.

video
play-sharp-fill

വീട്ടില്‍ തന്നെ എളുപ്പമായി, വളരെ കുറച്ച്‌ ചേരുവകളില്‍ നിന്ന് തയ്യാറാക്കാവുന്ന കാരമല്‍ ബ്രെഡ് പുഡ്ഡിംഗ്. പ്രഷർ കുക്കറിലോ ഇഡ്ഡലി പാത്രത്തിലോ വെച്ച്‌ ഉണ്ടാക്കാവുന്ന ഈ മധുരം, വായില്‍ വച്ചാല്‍ അലിഞ്ഞുപോകുന്ന അത്ര സോഫ്റ്റ് ടെക്സ്ചർ ഉള്ളതാണ്. പെട്ടെന്ന് ഒരു മധുരം കഴിക്കണമെന്ന തോന്നിയാല്‍ ധൈര്യമായി പരീക്ഷിക്കാവുന്ന റെസിപ്പി.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രെഡ് കഷണങ്ങള്‍ – 6

പാല്‍ – ½ ലിറ്റർ

പഞ്ചസാര – ½ കപ്പ്

മുട്ട – 2 (ഓപ്ഷണല്‍)

വാനില എസ്സെൻസ് – 1 ടീസ്പൂണ്‍ (ഓപ്ഷണല്‍)

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനില്‍ അല്‍പം പഞ്ചസാരയും കുറച്ച്‌ വെള്ളവും ചേർത്ത് ചൂടാക്കുക. പഞ്ചസാര അലിഞ്ഞ് ബ്രൗണ്‍ നിറമാകുമ്പോള്‍ കുറച്ച്‌ പാലൊഴിച്ച്‌ ഇളക്കുക – ഇതാണ് കാരമല്‍. അതിലേയ്ക്ക് ചെറിയ കഷണങ്ങളാക്കിയ ബ്രെഡ് ചേർക്കുക. മറ്റൊരു പാത്രത്തില്‍ രണ്ട് മുട്ടയും വാനില എസ്സെൻസും ചേർത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഈ മിശ്രിതം പാലും ബ്രെഡും ചേർന്നതിലേക്ക് ഒഴിച്ച്‌ നന്നായി യോജിപ്പിക്കുക. മിശ്രിതം ഒരു പുഡ്ഡിംഗ് മോള്‍ഡിലേയ്ക്കു പകരുക. ഇഡ്ഡലി പാത്രത്തിലോ പ്രഷർ കുക്കറിലോ വെച്ച്‌ 15-20 മിനിറ്റ് വരെ ആവിയില്‍ വേവിക്കുക. പുഡ്ഡിംഗ് തണുപ്പിച്ച ശേഷം ഫ്രിഡ്ജില്‍ വെച്ച്‌ സെറ്റ് ആക്കിയതിനു ശേഷം വിളമ്പാം.

മുട്ട ചേർക്കാതെയും ഈ പുഡ്ഡിംഗ് തയാറാക്കാം, അതും തുല്യമായ രുചിയോടെ. പുഡ്ഡിംഗിന്റെ മുകളില്‍ കുറച്ച്‌ നെയ്യോ തേങ്ങ ചിരകിയതോ ചേർത്താല്‍ രുചി ഇരട്ടിയാകും. ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്ന ഈ കാരമല്‍ ബ്രെഡ് പുഡ്ഡിംഗ്, വീട്ടില്‍ എല്ലാവർക്കും ഇഷ്ടമാകും.