ബൗ ബൗ ഫെസ്റ്റിലെത്തിയ നായക്കുട്ടികള്‍ ഇനി വീടുകളിലേക്ക്; ദത്ത് നല്‍കിയത് 39 നായകുട്ടികളെ
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച തെരുവ് നായ്ക്കളെ ദത്ത് നല്‍കല്‍ ക്യാമ്പില്‍ നായകുട്ടികളെ വാങ്ങാനെത്തിയത് നിരവധി പേർ.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ശുചിത്വ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ബൗ ബൗ ഫെസ്റ്റ് സംഘടിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂളക്കടവിലെ എ.ബി.സി സെന്ററില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുറമെ കാലിക്കറ്റ് അനിമല്‍ റെസ്‌ക്യുവേഴ്‌സ് എന്‍കറേജേഴ്‌സ്(കെയര്‍), പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്നീ സംഘടനകളും നായകുട്ടികളെ ദത്ത് നല്‍കാനായി എത്തിച്ചു.
പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത രണ്ട് മാസമായ നായക്കുട്ടികളെയാണ് ദത്ത് നല്‍കിയത്. മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ്. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.
കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു. ബിനി, കോര്‍പ്പറേഷന്‍ വെറ്ററിനറി ഡോക്ടര്‍ ശ്രീഷ്മ വി.എസ്, കൗണ്‍സിലര്‍ വി.കെ മോഹന്‍ദാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. ഷജില്‍ കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. ഷജില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് നായക്കുട്ടികളെ വാങ്ങാനായി എത്തിയത്. എ.ബി.സി ആശുപത്രിയില്‍ നിന്ന് 19 നായക്കുട്ടികളെ നേരത്തെ ദത്ത് നല്‍കിയിരുന്നു.