വേഗരാജാവ് ഉസൈൻ ബോൾട്ടിന് കൊവിഡ്: ക്രിക്കറ്റ് താരങ്ങളും സമ്പർക്കപ്പട്ടികയിൽ

വേഗരാജാവ് ഉസൈൻ ബോൾട്ടിന് കൊവിഡ്: ക്രിക്കറ്റ് താരങ്ങളും സമ്പർക്കപ്പട്ടികയിൽ

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

ജമൈക്ക: ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യൻ ഉസൈൻ ബോൾട്ടിന് കൊവിഡ്. ലോകം ആരാധനയോടെ നോക്കിക്കാണുന്ന വേഗരാജാവായ ബോൾട്ടിന് കൊവിഡ് ബാധിച്ചതോടെ ഇദ്ദേഹത്തെ ക്വാറന്റയിനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ഐസൊലേഷനിൽ പോയിരിക്കുകയാണ്.

കോവിഡ് പോസിറ്റീവായ വിവരം തന്റെ ട്വിറ്ററിലൂടെ ബോൾട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ബാധയെ തുടർന്ന് താരം ഐസൊലേഷനിലാണ് ഇപ്പോൾ. ‘ഞാൻ ഉത്തരവാദിത്തമുള്ളവനാവാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ഞാൻ പുറത്തുപോവില്ല. സുഹൃത്തുക്കളിൽ നിന്നെല്ലാം അകന്നു നിൽക്കും. എനിക്ക് ലക്ഷണങ്ങളൊന്നും ഇല്ല. അതുകൊണ്ട് ഞാൻ സ്വയം ക്വാറന്റീനിൽ പ്രവേശിക്കുകയാണ്.’- ബോൾട്ട് ട്വിറ്ററിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ, മാഞ്ചസ്റ്റർ സിറ്റി താരം റഹിം സ്റ്റെർലിങ് തുടങ്ങിയവർ ബോൾട്ടിന്റെ സമ്ബർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബോൾട്ട് തന്റെ 34 മത് ജന്മദിനം ആഘോഷിച്ചിരുന്നു. ബോൾട്ടിന്റെ കാമുകി കാസി ബെന്നറ്റ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ക്രിസ് ഗെയിലും റഹീം സ്റ്റെർലിങും അടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.

ആഘോഷത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ താരം കോവിഡ് പരിശോധനക്ക് വിധേയനായിരുന്നുവെങ്കിലും ഇന്നാണ് ഫലം വരുന്നത്. ഗെയിലിനും സ്റ്റെർലിങിനും പുറമേ ബയേർ ലെവർകൂസൻ താരം ലിയോൺ ബെയ്ലി, ഗായകൻ ക്രിസ്റ്റഫർ മാർട്ടിൻ തുടങ്ങി നിരവധി പ്രമുഖർ ആഘോഷച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ആഘോഷ പരിപാടിയിൽ കോവിഡ് പ്രോട്ടോകോളുകൾ ഒന്നും പാലിച്ചിരുന്നില്ല എന്ന വാർത്തകൾ മുൻപ് തന്നെ വാർത്തകൾ വന്നിരുന്നു.