video
play-sharp-fill
ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ച് തുഴച്ചിലുകാരന്‍ മരിച്ചു

ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ച് തുഴച്ചിലുകാരന്‍ മരിച്ചു

 

ചെങ്ങന്നൂർ: പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തിൽ നടന്ന ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തിൽ നിന്ന് തുഴച്ചിലുകാരൻ വീണു മരിച്ചു. പാണ്ടനാട് സ്വദേശിയായ വിഷ്‌ണുദാസ് (അപ്പു-22) ആണ് മരിച്ചത്.

 

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരത്തിലായിരുന്നു സംഭവം. കോടിയാട്ടുകരയും മുതവഴിയുമാണ് മത്സരിച്ചത്. സ്റ്റാർട്ടിങ് പോയിൻ്റ് പിന്നിട്ട് കുറച്ചു കഴിഞ്ഞപ്പോൾ ഒരേ ട്രാക്കിലെത്തിയ പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു. ഇതിനെത്തുടർന്ന് ഇരു പള്ളിയോടങ്ങളുടെയും തുഴച്ചിലുകാർ വെള്ളത്തിൽ വീണു.

 

മുതവഴി പള്ളിയോടം പൂർണമായി വെള്ളത്തിൽ മുങ്ങി. തലകീഴായി വെള്ളത്തിൽ മുങ്ങിയ മുതവഴി പള്ളിയോടത്തിലെ തുഴച്ചിലുകാരെ അഗ്നിരക്ഷാസേനയുടെ ബോട്ടുകളുടെ സഹായത്തോടെ രക്ഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് നടത്തിയ തിരച്ചിലിൽ കടവത്തിനാൽക്കടവ് ഭാഗത്തുനിന്ന് വിഷ്ണുവിനെ കണ്ടെത്തി. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു. സംഭവത്തെ തുടർന്ന് നടക്കേണ്ടിയിരുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരവും ഉപേക്ഷിച്ചു.