
കോട്ടയം: മാലിന്യ കൂമ്പാരമായായിരുന്ന നാട്ടകം – പാറേച്ചാല്‍ ബൈപ്പാസ് പഴയ പ്രൗഢിയിലേക്ക് തിരിച്ചു വരുന്നു. പുതിയ നഗരസഭ ചെയർമാൻ എം.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ റോഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വഴി വിളക്കുകൾ തെളിച്ച് മനോഹരമാക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി.
റോഡിലെ തണല്‍ കണ്ട് വാഹനം നിർത്തി ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷണത്തിന്റെ കവറുകളും വെള്ളക്കുപ്പികളും തള്ളുന്നത് പതിവായിരുന്നു. സിസിടിവി ഇല്ലാത്തതിനാൽ പുറത്തു നിന്ന് മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുമായിരുന്നു.
ഗ്രാമീണ ഭംഗി ആസ്വദിച്ച് സായാഹ്നങ്ങള്‍ ചിലവഴിക്കാൻ നിരവധി പേർ എത്തിയിരുന്ന റോഡായിരുന്നു ഇവിടം. പക്ഷേ പിന്നീട് റോഡരികുകള്‍ കാടുമൂടിയതോടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുകയായിരുന്നു. പുതിയ നഗരസഭാ ഭരണ സമിതി നിലവിൽ വന്നതോടെയാണ് മാലിന്യം നീക്കാൻ തീരുമാനിച്ചത്. എം സി റോഡ് വഴി വരുന്ന വർ
പ്രധാന റോഡിലെ തിരക്ക് ഒഴിവാക്കി, നാട്ടകം, തിരുവാതുക്കല്‍, സിമന്റ് കവല, ഇല്ലിക്കല്‍, കുമരകം മേഖലകളിലേക്ക് പോകുന്നവർ ഉപയോഗിക്കുന്ന റോഡാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാടശേഖരങ്ങള്‍ക്ക് നടുവിൽ മണ്ണിട്ട് ഉയർത്തി നിർമിച റോഡാണിത്. റോഡിന്റെ ഇരുവശത്തായി മുൻപ് തണല്‍ മരങ്ങളും ഇല്ലി, മുള തുടങ്ങിയവയും നട്ടുപ്പിടിപ്പിച്ചിരുന്നു. കൃത്യമായ പരിചരണം ഇല്ലാതായതോടെ, കാടുമൂടി. ഇതിന്റെ മറവിലായിരുന്നു മാലിന്യം തള്ളല്‍.
പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികള്‍, സ്‌നഗ്ഗി, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും നിരന്നുകിടക്കുന്ന സ്ഥിതിയായിരുന്നു. കൃഷിയിറക്കുന്ന പാടശേഖരങ്ങളില്‍ മദ്യക്കുപ്പികള്‍ നിറഞ്ഞു. സി.സി.ടി.വി കാമറകള്‍ പ്രദേശത്ത് ഇല്ലാത്തതും മാലിന്യം തള്ളല്‍ പതിവാകുന്നതിന് ഇടയാക്കി.വഴിവിളക്കുകള്‍ തെളിയാത്തതും മാലിന്യ നിക്ഷേപകർക്ക് സഹായകമായി.




