
സ്വന്തം ലേഖിക
കൊച്ചി: ഐ.എസ്.എല്‍ കന്നിക്കിരീടത്തിനായി ബൂട്ട് കെട്ടിയിറങ്ങുന്ന മഞ്ഞപ്പടക്ക് വിജയാശംസകളുമായി മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി.
ബ്ലാസ്റ്റേഴ്‌സിന്‍റെ 11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു എന്ന് കുറിച്ച താരം ടീമിന് വിജയാശംസകള്‍ നേര്‍ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കാല്‍പ്പന്തിന്‍റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ…പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയാശംസകള്‍”- മമ്മൂട്ടി കുറിച്ചു.
നേരത്തെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ ബ്ലാസ്റ്റേഴ്സിന് വിജയാശംസകളുമായി രംഗത്തെത്തിയിരുന്നു.
ജേഴ്‌സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ്‌സിന്‍റെ നിറം മഞ്ഞയായിരിക്കുമെന്നും ഇക്കുറി ബ്ലാസ്റ്റേഴ്‌സ് തന്നെ കപ്പടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ലോക ഫുട്‌ബോളില്‍ രാജ്യം കളിക്കുന്നതിന്‍റെ ഇരട്ടി ആവേശമാണ് ഇന്നത്തെ കളികാണാന്‍ എന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കയറിവാടാ മക്കളെ എന്ന കോച്ചിന്‍റെ വിളി തന്നെ ധാരാളമായിരുന്നു എന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് അത് ഗോവയിലേക്കുള്ള ക്ഷണമായിരുന്നു എന്നും ഷാഫി പറമ്പില്‍ എം.എല്‍.എ യും പ്രതികരിച്ചു.







