video
play-sharp-fill

ആലപ്പുഴയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ; ഒരാൾ അറസ്റ്റിൽ

ആലപ്പുഴയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ; ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചേര്‍ത്തലയില്‍ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ചേര്‍ത്തല പള്ളിപ്പാട് ഫുഡ്പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ്, ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം ആലപ്പുഴ ടൗണില്‍ കൊമ്മാട് ജംഗ്ഷനില്‍ വെച്ചും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു. ഒരുസംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴയില്‍ വിവിധ പൊതുപാരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നാലു നേതാക്കളെ സൗത്ത് പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.