Saturday, April 25, 2026

ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ച ബിജെപി പ്രവർത്തകൻ പരോളിലിറങ്ങി സ്വന്തം വീട്ടിൽ ചാരായം വാറ്റ് നടത്തി; പരിശോധനക്കെത്തിയ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു; പരിശോധനയിൽ ചാരായവും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു; പ്രതിയെ പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ചു

Spread the love

തൃശ്ശൂര്‍: പരോളിലിറങ്ങി ചാരായം വാറ്റിയ ബിജെപി പ്രവർത്തകൻ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. തൃശൂർ ആളൂരിൽ പരോളിലിറങ്ങിയ ജയിൽപ്പുള്ളിയാണ് ചാരായം വാറ്റിയത്.

video
play-sharp-fill

പോലീസിനെ കണ്ടതോടെ ഇയാള്‍ ഇറങ്ങിയോടി. ആളൂർ സ്വദേശി സതീശൻ (40) ആണ് ചാരായം വാറ്റിയിരുന്നത്. ചാലക്കുടിയിൽ സിപിഎം പ്രവർത്തകർ മാഹിനെ ആശുപത്രിയിൽ കയറി വെടിക്കൊന്ന കേസിലെ പ്രതിയാണ് സതീശൻ.

തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. നാളെ പരോൾ കഴിയാനിരിക്കെയാണ് സതീശന്റെ ചാരായം വാറ്റ്. സതീശൻ്റെ പേരിലുള്ള ആൾതാമസമില്ലാത്ത വീട്ടിലായിരുന്ന വാറ്റ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനകത്ത് നിന്ന് ചാരായവും വാറ്റുപകരണങ്ങളും പോലീസിന് ലഭിച്ചു. സതീശനെ പിടികൂടാൻ അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.