video
play-sharp-fill

തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പെന്ന് ബി.ജെ.പി

തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പെന്ന് ബി.ജെ.പി

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ച് ബിജെപി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയിക്കുമെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂരില്‍ അട്ടിമറി ജയത്തിനുള്ള സാധ്യതകളുണ്ടെങ്കിലും മൂന്നു ലക്ഷം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും വോട്ട് കൂടും. പാലക്കാടും രണ്ടാംസ്ഥാനമായിരിക്കും. വടക്കന്‍ കേരളത്തിലൊഴികെ മറ്റിടങ്ങളില്‍ 50 ശതമാനത്തിലധികം വോട്ടുയരുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
വടകരയില്‍ ബിജെപി അനുകൂല വോട്ടുകള്‍ പി ജയരാജനെതിരെ പോള്‍ ചെയ്യപ്പെടും. അതേ സമയം വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നാണ് പാര്‍ലിമെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. വോട്ടുമറിക്കല്‍ ആരോപണമുള്ള കോഴിക്കോട് പക്ഷെ വോട്ടു കൂടുമെന്നാണ് പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ അവകാശവാദം. പോളിംഗ് വിലയിരുത്താന്‍ ബിജെപി ഭാരവാഹി യോഗം നാളെ കൊച്ചിയില്‍ ചേരും.