Spread the love

എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബു ബിജെപിയില്‍ ചേർന്നു. മുൻ എസ്‌എഫ്‌ഐ നേതാവും കോണ്‍ഗ്രസ് പ്രവർത്തർകരുമടക്കം പാർട്ടിയില്‍ ചേർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

video
play-sharp-fill

 വികസിത കേരളം എന്ന നമ്മുടെ കാഴ്ചപ്പാടിന് പിന്നില്‍ കേരളം അണിനിരക്കുകയാണ്. മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കാനും മാറ്റം കൊണ്ടുവരാനും ആഗ്രഹിക്കുന്നവർ ബിജെപിയില്‍ ചേരുന്നു. സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ പ്രസ്ഥാനത്തില്‍ ചേരാൻ മുന്നോട്ട് വരുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

മുൻ എസ്‌എഫ്‌ഐ നേതാവും സെനറ്റ് അംഗവുമായ പ്രഭാത് ജി പണിക്കർ, മുൻ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുല്ലൂർ മോഹൻചന്ദ്രൻ നായർ, കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന, ജില്ലാ നേതാക്കളായ മനോജ് കുമാർ മഞ്ചേരില്‍, ഹരിപ്രസാദ് ബി നായർ, ബിജയ് ആർ വരിക്കാനല്ലില്‍, അമല്‍ കോട്ടയം, ജിജോ തോമസ്, വി.ആർ വേണു എന്നിവരാണ് ബിജെപിയില്‍ ചേർന്നത്. വിവിധ പാർട്ടിയില്‍ നിന്നും വന്നവരെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group