നവകേരള: കോട്ടയത്തിന് കിട്ടിയത് എംപിക്ക് ശകാരം: കേരളാ കോൺഗ്രസ് മുന്നണി വിട്ടുവരണം: ബി ജെ പി മധ്യമേഖല പ്രസിഡന്റ് എൻ.ഹരി :
സ്വന്തം ലേഖകൻ
കോട്ടയം : മുഖ്യമന്ത്രിയും മന്ത്രിമാരും എഴുന്നള്ളുന്ന നവ കേരള ബസ് കോട്ടയം വിട്ടപ്പോൾ പൊതുജനത്തിന് യാതൊരു പ്രയോജനവുംകിട്ടിയല്ലന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി.
ആകെ ആശ്വസിക്കാൻ വകയുള്ളത് കേരളാ കോൺഗ്രസിന് മാത്രം. സ്വന്തം തട്ടകമായ പാലായിൽ വച്ചു തന്നെ മുഖ്യമന്ത്രി കോട്ടയം എം.പി യെ പരിഹസിക്കുകയും കാര്യങ്ങൾ മനസ്സിലാക്കാൻ ശേഷിയില്ലാത്തവൻ എന്ന് പറഞ്ഞു ഇകഴ്ത്തുകയും ചെയ്തു.
ആത്മാഭിമാനം തെല്ലെങ്കിലും ബാക്കിയുണ്ടെങ്കിൽ കേരളാ കോൺഗ്രസ് മുന്നണി വിട്ട് പുറത്തു വരണം. നാടിന്റെ സമഗ്ര വികസനം ചർച്ച ചെയ്യും എല്ലാ പരാതികൾക്കും പരിഹാരം കാണും തുടങ്ങിയ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സദസ്സിനെത്തിയ പൗര സമൂഹത്തെ നിരാശരാക്കിയെന്ന് മാത്രമല്ല ഇത് കേവലം ഇലക്ഷൻ പ്രചരണം മാത്രമെന്ന് മുഖ്യമന്ത്രി സൂചിപ്പിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്ന എൽഡിഎഫ് വാഗ്ദാനം പോലും പാലിക്കുമെന്ന് പറയാതെ റബ്ബർ ബോർഡ് നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങളിൽ പോലും അവകാശവാദം ഉന്നയിച്ച് തന്റേതാക്കുന്ന നയവും അതിന് പാർട്ടി പത്രത്തിലൂടെയും മറ്റ് വേദികളിലൂടെയും പ്രചരണവും നടത്തുന്നു