play-sharp-fill
ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജപ്രചരണം ; ബിജെപി എംപി ശോഭയ്‌ക്കെതിരെ കേസെടുത്തു

ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജപ്രചരണം ; ബിജെപി എംപി ശോഭയ്‌ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

മലപ്പുറം: ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വിറ്ററിൽ വ്യാജ പ്രചാരണം നടത്തിയ ബി.ജെ.പി എംപി ശോഭ കരന്തലജെക്കെതിരെ കേസെടുത്തു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. മതസ്പർദ്ധ വളർത്താനുള്ള ശ്രമത്തിനെതിരെ 153 A വകുപ്പ് പ്രകാരമാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരിൽ പ്രദേശത്തെ കിണറിൽ നിന്ന് ഹൈന്ദവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്നായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഗീയത സൃഷ്ടിക്കുന്ന ശോഭയുടെ പോസ്റ്റിനെതിരെ സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ.ആർ മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശോഭയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

 

Tags :